അടൂര്‍: കിടപ്പ് രോഗികളുടെ സൌജന്യ പരിചരണം ഏറ്റെടുത്ത മദര്‍ തെരേസ പാലീയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് തുണയായി നവദമ്പതികളുടെ സ്‌നേഹോപഹാരം. പന്നിവിഴ ഉഷസില്‍ പി ഭാസി – ഉഷാ ദമ്പതികളുടെ മകന്‍ വിഷ്ണുലാലിന്റെയും കരുവാറ്റ ആലുംതറയില്‍ സുജിത്തിന്റെയും ശ്രീദേവിയുടെയും മകള്‍ സുമിയുടെയും വിവാഹവേദിയിലാണ് നവദമ്പതികള്‍ നിലാരംബരായ രോഗികളുടെ കണ്ണീരൊപ്പാന്‍ സഹായം നല്‍കിയത്.
ദമ്പതികള്‍ കതിര്‍മണ്ഡപത്തില്‍വച്ച് 10,001 രൂപ മദര്‍ തെരേസ പാലീയേറ്റീവ് കെയര്‍ സൊസൈറ്റി രക്ഷാധികാരിയും സിപിഐ എം ഏരിയ സെക്രട്ടറിയുമായ പി ബി ഹര്‍ഷകുമാറിനെ ഏല്‍പ്പിച്ചു.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?