അടൂര്‍ : ശാസ്ത്രസാഹിത്യപരിഷത്ത് കടമ്പനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കടമ്പനാട്ടെ ബാലപ്രതിഭകള്‍ മാഡംക്യൂറിക്ക് ആദരവ് അര്‍പ്പിക്കുന്നു. മാഡംക്യൂറിയുടെ നൂറ്റിഅന്‍പതാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ചാണ് ജീവിതത്തെ അടിസ്ഥാനമാക്കി വിശ്വദര്‍ശന്‍ ചില്‍ഡ്രന്‍സ് തീയറ്റര്‍ ഒരുക്കിയ മെഗാ സ്റ്റേജ് ശാസ്ത്രനാടകമായ രണ്ടാംമുഖം 10 ന് മൂന്നാമത് വേദയില്‍ എത്തുന്നത്.
കടമ്പനാട് കെ. ആര്‍. കെ. പി. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തയ്യാറാക്കുന്ന 1000 ചതുരശ്രഅടി സ്റ്റേജിലാണ് വൈകിട്ട് 4 ന് നാടകം അരങ്ങേറുന്നത്. ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രദീപ് കുമാര്‍, എം. എം. സജീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ് കുമാര്‍, ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാജന്‍ ഡി. ബോസ്, ജയചന്ദ്രന്‍ കമ്മത്ത് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ശാസ്ത്ര സിനിമാസംവിധായകന്‍കൂടിയായ ധനോജ് നായിക്കിനൊപ്പം അടൂര്‍ രാമചന്ദ്രന്‍, അതിരുങ്കല്‍ സുഭാഷ്, ഷാജി കെ. പി. എ. സി, ശ്രീദേവി റാന്നി എന്നിവര്‍ ചേര്‍ന്നാണ് 60 -ല്‍പ്പരം കുട്ടികള്‍ അഭിനിയിക്കുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലും, നാഷണല്‍ സയന്‍സ് മൂവ്‌മെന്റും ഈ സംരംഭത്തില്‍ പങ്കാളികളാകുന്നുണ്ടെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. സുരേഷ് കുമാര്‍, കണ്‍വീനര്‍ സാബു വര്‍ഗീസ്, സെീ്രട്ടറി ധനഞ്ജയന്‍, സംവിധായന്‍ ധനോജ് നായിക് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Your comment?