അടൂര്‍ : കയര്‍ ഭൂവസ്ത്ര വിതാനത്തിന്റെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 3 ന് കടമ്പനാട് ഗ്രാമപഞ്ചായത്തില്‍ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. കെ. ആര്‍. കെ. പി. എം എച്ച്. എസ്. എസില്‍ നടക്കുന്ന ചടങ്ങില്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ അദ്ധ്യക്ഷതവഹിക്കും. രാജു ഏബ്രഹാം എം. എല്‍. എ മുഖ്യ പ്രഭാഷണം നടത്തും. ഹരിതസംഘത്തിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ്ജ് എം. എല്‍. എ നിര്‍വ്വഹിക്കും. അടൂര്‍ പ്രകാശ് എം. എല്‍. എ തൊഴിലുറപ്പ് വിഭാഗത്തെ ആദരിക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പദ്ധതി വിശദീകരിക്കും. കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണും ജല സ്രോതസ്സുകളും സംരക്ഷിക്കുകയാണ് പദ്ധതിവഴി പ്രധാനമായും ലക്ഷ്യമിടുന്നത്.
ഹരിതകേരളം പദ്ധതിയുടെ ഒന്നാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കടമ്പനാട് പഞ്ചായത്തിന്റെ അതിര്‍ത്തിയിലുള്ള പള്ളിക്കാലാറിന്റെ ഇരു കരകളിലും ഭൂവസ്ത്രം വിരിച്ച് വൃഷ്ടിപ്രദേശം സംരക്ഷിക്കുന്നതിനൊപ്പം വിവധ ഏലാകള്‍, റോഡുകള്‍ എന്നിവയുടെ സംരക്ഷണവും പദ്ധതിവഴി നടപ്പിലാക്കുമെന്ന് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആര്‍. അജീഷ് കുമാര്‍, വൈസ് പ്രസിഡന്റ് പി. സരസ്വതിയമ്മ, ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍, മെമ്പര്‍മാരായ അനില്‍ കുമാര്‍, മോനി കുഞ്ഞുമോന്‍, സതി, കയര്‍ പ്രോജക്ട് ഓഫീസര്‍ ഇ. ബനഡിക്ട് നിക്‌സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
https://www.facebook.com/adoorvartha/videos/950573151763162/
Your comment?