
റാന്നി: അഗതികളുടെ ആശ്രയകേന്ദ്രമായ മഹാത്മ ജനസേവനകേന്ദ്രം കോ-ഓര്‍ഡിനേറ്റിങ് ഓഫീസ് റാന്നി അങ്ങാടി കെവിഎംഎസ് ബില്‍ഡിങില്‍ പ്രവര്‍ത്തനമാരംഭിച്ചു. മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയുടെ അദ്ധ്യക്ഷതയില്‍ റാന്നി എംഎല്‍എ രാജു ഏബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരിക, അനിത പൊതുപ്രവര്‍ത്തകരായ രാമന്‍പിള്ള, പ്രസാദ് സോമരാജന്‍ നായര്‍, ജയന്‍ മാളിയേക്കല്‍ എന്നിവകര്‍ സംസാരിച്ചു.
250-ല്‍ അധികം വയോജനങ്ങള്‍ക്ക് സംരക്ഷണം നല്‍കി വരുന്ന ജീവകാരുണ്യ പ്രസ്ഥാനത്തിലേക്ക് അഡ്മിഷന്‍, അന്നദാന സഹായ എന്നിങ്ങനെ വിവിധതരം ആവശ്യങ്ങളുമായി റാന്നി പ്രദേശത്ത് നിന്നും നിരവധി ആളുകളാണ് കേന്ദ്രത്തിന്റെ അടൂരിലെ ഓഫീസിലെത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് റാന്നിയിലെ ഓഫീസിന് തുടക്കമിട്ടത്. ഓഫീസ് കാര്യ നിര്‍വ്വഹണ ചുമതല എം ആര്‍ വിജയകുമാര്‍, സഹദേവന്‍ എന്നിവര്‍ക്കാണെന്ന് മഹാത്മജനസേവനകേന്ദ്രം സിഇഒ ടി ഡി മുരളീധരന്‍ അറിയിച്ചു.
Your comment?