യുവകര്‍ഷകന്റെ പോളിഹൗസില്‍ ആദ്യമായി ഉല്‍പാദിപ്പിച്ച പച്ചക്കറിത്തൈ വാങ്ങിയത് കൃഷി മന്ത്രി

അടൂര്‍: യുവകര്‍ഷകന്റെ പോളിഹൗസില്‍ ആദ്യമായി ഉല്‍പാദിപ്പിച്ച പച്ചക്കറിത്തൈ വാങ്ങിയത് കൃഷി മന്ത്രി. കര്‍ഷകനായ പറക്കോട് തുളസി ഭവനത്തില്‍ മനു തയ്യില്‍ വിത്തു പാകി മുളപ്പിച്ചെടുത്ത ഹൈബ്രിഡ് പയര്‍ തൈ മന്ത്രി വി.എസ്. സുനില്‍കുമാര്‍ വാങ്ങി. കൃഷിവകുപ്പിന്റെ കേദാരം പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് നടത്തിയ ശേഷം പ്രദര്‍ശന സ്റ്റാളില്‍ എത്തിയപ്പോഴാണ് ആദ്യ തൈ മനുവില്‍ നിന്ന് മന്ത്രി വാങ്ങിയത്. കൃഷിവകുപ്പിന്റെ സഹായത്തോടെ രണ്ടാഴ്ച മുന്‍പാണ് പോളിഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജനുവരിയോടെ വിവിധ പച്ചക്കറിത്തൈകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കൃഷിയിലേക്കു തിരിഞ്ഞ പൊതുപ്രവര്‍ത്തകനായ മനുവിനെ മന്ത്രി അഭിനന്ദിച്ചു. പയര്‍ വിത്ത് വീട്ടില്‍ എത്തിച്ചു പരിപാലിച്ച് വളര്‍ത്തി വിളവെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in LOCAL
Your comment?