പള്ളിക്കലാറ്റില്‍ കക്കൂസ് മാലിന്യം: മരിയ ആശുപത്രിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചു

അടൂര്‍: പള്ളിക്കലാറ്റില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടതിനെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല പ്രസിഡന്റ് അവിനാഷ്പള്ളീനഴികത്ത് നല്‍കിയ പരാതിയില്‍മേല്‍ അന്വേഷണം ആരംഭിച്ചു.ഇന്ന് രാവിലെ 8.30 ന് അസിസ്റ്റന്റ് പരിസ്ഥിതി എഞ്ചിനീയര്‍ പ്രമിതയുടെ നേതൃത്വത്തിലുള്ള സംഘമാണ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോ അടൂര്‍ ടൂറിസ്റ്റ്‌ഹോം നെല്ലിമൂട്ടില്‍പ്പടിപാലം കണ്ണംകോട് പാലം കരിക്കനേത്ത് ടെക്സ്റ്റ്ല്‍സ് മരിയ ആശുപത്രി എന്നിവിടങ്ങളില്‍ പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചത്. മരിയ ആശുപത്രി അധികൃതര്‍ക്ക് പരിസ്ഥിതി വകുപ്പ് താക്കീത് നല്‍കി.ആശുപത്രിയില്‍ നിന്നും തോട്ടിലേക്ക് ഒഴുകുന്ന ഉറവ എത്രയും പെട്ടന്ന് അടയ്ക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. രാവിലെ 8.30 ന് ഉദ്യോഗസ്ഥര്‍ അടൂരില്‍ എത്തിയശേഷമാണ് പരാതിക്കരെ വിവരം അറിയിച്ചത് എന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട് .ഇത് കുറ്റക്കാരെ രക്ഷിക്കാനാണന്ന് നാട്ടുകാര്‍ ആരോപിച്ചു. അടൂര്‍ ആര്‍.ഡി.ഒ റഹീം എസ്.ഐ.മനോജ് ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു .കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അടൂര്‍ നഗരസഭ ഹോട്ടലുകള്‍ക്കും വാണിജ്യസ്ഥാപനങ്ങള്‍ക്കും കശാപ്പ് ശാലകള്‍ക്കും ലൈസന്‍സ് നല്‍കുന്നതിന് മുമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് ഉണ്ടന്ന് ഉറപ്പു വരുത്തണമെന്നും കക്കൂസ് മാലിന്യം പൊതു ജലാശയത്തില്‍ ഒഴുക്കിവിട്ടവര്‍ക്കെതിരെ ബന്ധപ്പെട്ടവകുപ്പുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
Your comment?