തുണിയുടുക്കണമെന്ന് വാശിയുള്ളവര്‍ക്ക് റോസിടീച്ചറുടെ യോഗ ക്ലാസ്സില്‍ പ്രവേശനമില്ല..!

Editor

റോസി റീസിന്റെ യോഗ ക്ലാസ്സില്‍ ചേരണമെങ്കില്‍ രണ്ട് നിബന്ധനകളേയുള്ളൂ. പെണ്ണായിരിക്കണമെന്നതാണ് അതിലൊന്ന്. മറ്റൊന്ന് തുണിയുടുക്കാന്‍ പാടില്ലെന്നതും. തുണിയുടുക്കണമെന്ന് വാശിയുള്ളവര്‍ക്ക് റോസിടീച്ചറുടെ യോഗ ക്ലാസ്സില്‍ പ്രവേശനമില്ല. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള റോസി റീസ്, രാജ്യത്ത് പലഭാഗത്തും യോഗ ക്ലാസ്സുകള്‍ നടത്തുന്നു. ഓരോ ക്ലാസ്സിലും 30 സ്ത്രീകള്‍ക്കുവരെയാണ് പ്രവേശനം.

സമ്മര്‍ദമകറ്റാനും നിങ്ങളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാനും യോഗയ്ക്കാവുമെന്ന് റോസി പറയുന്നു. നഗ്‌നരാണെങ്കില്‍ ഫലം ഇരട്ടിക്കുകയും ചെയ്തു. റോസിയുടെ നേക്കഡ് യോഗ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ പുതിയ ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. തടിച്ചവരോ മെലിഞ്ഞവരോ ശരീരവലിപ്പം കൂടിയവരോ കുറഞ്ഞവരോ ആയിക്കോട്ടെ, നഗ്‌നരായി യോഗ ചെയ്യുന്നതോടെ, ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതകള്‍ ഇല്ലാകാത്തുമെന്നും അവര്‍ പറയുന്നു.

തീര്‍ത്തും അപരിചിതരായവര്‍ക്കൊപ്പം നഗ്‌നരായി നില്‍ക്കുമ്‌ബോള്‍, മനസ്സ് ധൈര്യം ആര്‍ജിക്കുമെന്നും അത് സമ്മര്‍ദവും മറ്റ് പിരിമുറുക്കങ്ങളും ഇല്ലാതാക്കുമെന്നും റോസി പറയുന്നു. സ്വന്തം ത്വക്കിന്റെ സംരക്ഷണത്തില്‍ത്തന്നെ ഓരോരുത്തരും സുരക്ഷിതരാണെന്ന ബോധവും അത് നല്‍കുന്നുണ്ട്. നഗ്‌നയോഗ നല്ല ഉറക്കം നല്‍കുമെന്നും ലൈംഗിക ജീവിതം കൂടുതല്‍ ആനന്ദകരമാക്കുമെന്നും അവര്‍ ഉറപ്പുപറയുന്നു.

തന്റെ ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ അവരുടെ ലൈംഗികജീവിതം മുമ്‌ബെന്നത്തേക്കാളും ആനന്ദകരമായി മാറുന്നുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതായി റോസി പറയുന്നു. പ്രസവിച്ച സ്ത്രീകള്‍ക്കാണ് നഗ്‌നയോഗ കൂടുതല്‍ പ്രയോജനപ്പെടുന്നത്. പ്രസവത്തോടെ തന്റെ ശരീരത്തിന്റെ സൗന്ദര്യം നഷ്ടമായി എന്ന് കരുതുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.

എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും 30-കാരിയായ റോസി യോഗ ക്ലാസ് നല്‍കുന്നുണ്ട്, 60-ഉം 70-ഉം വയസ്സുള്ള സ്ത്രീകള്‍ നഗ്‌നരായി യോഗ ചെയ്യുമ്‌ബോള്‍ അവരുടെ ശരീരത്തിനുവന്ന പ്രായം മറന്നുകൊണ്ട് ആത്മവിശ്വാസത്തിന്റെ ലോകത്തേയ്ക്ക് കടക്കുകയാണ് അവരെന്ന് റോസി പറഞ്ഞു. നാലുമണിക്കൂറാണ് ക്ലാസ്സിന്റെ ദൈര്‍ഘ്യം. വസ്ത്രം ധരിച്ചെത്തിയശേഷം, റോസിയുടെ ആമുഖത്തിനുശേഷമാണ് വസ്ത്രങ്ങളുപേക്ഷിക്കുക. ഇതിനൊപ്പം റോസിയും സ്വയം നഗ്‌നയാകും.

91 ശതമാനം സ്ത്രീകളും സ്വന്തം ശരീരത്തെ വെറുക്കുന്നവരാണെന്ന് റോസി പറയുന്നു. മറ്റുള്ളവരുടെ സൗന്ദര്യം കാണുമ്‌ബോള്‍, തന്നോടുതന്നെ വെറുപ്പുതോന്നുന്നവരാണ് അതിലധികവും. അത്തരക്കാര്‍ക്ക്, യഥാര്‍ഥ സ്ത്രീശരീരമെന്തെന്ന് അറിയാനുള്ള അവസരം കൂടിയാണിത്. എന്തൊക്കെയാണ് സ്വന്തം ശരീരത്തിന്റെ മനോഹാരികളെന്ന് അവരെ മനസ്സിലാക്കാനും നഗ്‌നയോഗ സഹായിക്കുമെന്ന് റോസി പറയുന്നു. പോണ്‍സിനിമകളില്‍ക്കാണുന്നതല്ല സ്ത്രീശരീരമെന്ന് മനസ്സിലാക്കാനും അവര്‍ക്കാകുന്നു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പള്ളിക്കലാറ്റില്‍ കക്കൂസ് മാലിന്യം: മരിയ ആശുപത്രിയില്‍ നിന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ചു

തൊഴിലുറപ്പ്: ജില്ലയില്‍ 64 ശതമാനം നേട്ടം കലഞ്ഞൂര്‍ പഞ്ചായത്ത് മുന്നില്‍ കൊടുമണ്‍, കടമ്പനാട് യഥാക്രമം 114.31, 110.34 ശതമാനം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015