
അടൂര്‍:കഴിഞ്ഞ ദിവസം അടൂര്‍ നഗരത്തില്‍ കണ്ട കാഴ്ചയാണ് ട്രാഫിക് പോലീസിന്റെ വാഹനം പോലീസുകാര്‍ തള്ളുന്നത്. ജില്ലയിലെ എറ്റവും വലിയ സ്റ്റേഷനുകളില്‍ ഒന്നായ അടൂര്‍ പോലീസ് സ്റ്റേഷനിലെ ഈ വാഹനം കേടാകുന്നത് പതിവാണ്. കൂടുതല്‍ സമയവും പുറത്തുള്ള ഈ വാഹനമാണ് അപകടം നടന്നാല്‍ ഉടനടി എത്തിച്ചേരേണ്ടത്.പക്ഷെ ഈ വാഹനം ഒരിടത്ത് ഓഫ് ചെയ്താല്‍ ‘പിന്നെ നാലു പേര്‍ തള്ളണം സ്റ്റാര്‍ട്ടാകണമെങ്കില്‍’.ജീപ്പിന്റെ പല ഭാഗങ്ങളും അടര്‍ന്നു വീഴാറായ നിലയിലാണ് .ശബരിമല സീസണ്‍ പ്രമാണിച്ച് ഏറ്റവും തിരക്കുള്ള അടൂരില്‍ പെട്ടെന്ന് ഒടിയെത്തേണ്ട ട്രാഫിക് പോലീസിന് പക്ഷെ മറ്റ് വാഹനങ്ങളെ അശ്രയിക്കേണ്ടി വരുന്നു. കാലപ്പഴക്കം ചെന്ന ഈ വാഹനത്തിന്റെ ദുരവസ്ഥ ദിവസവും കാണേണ്ട ഗതികേടിലാണ് അടൂരിലെ പോലീസുകാര്‍
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in SPECIAL
Your comment?