അടൂര്‍: ഡിസംബര്‍ മൂന്നിന് നടക്കുന്ന മണ്ണടി കാര്‍ത്തിക പൊങ്കാല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രപരിസരത്തും പഴയകാവ് ദേവീക്ഷേത്ര മൈതാനത്തും ഏനാത്ത് കടമ്പനാട് മിനി ഹൈവേയുടെ ഇരുവശത്തും പൊങ്കാല നിവേദ്യമൊരുക്കുന്നതിനുള്ള സൗകര്യം ക്ഷേത്ര ഉപേദേശക സമിതി ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട്. ഇഷ്ടവരദായിനിയും ആശ്രിതവത്സലയുമായ മണ്ണടിക്കാവിലമ്മയുടെ പ്രീതിയ്ക്കും അനുഗ്രഹത്തിനും സര്‍വ്വ വിഘ്‌നനിവാരണത്തിനും ഉദ്ദിഷ്ടകാര്യസിദ്ധിക്കും കുടുംബഐശ്വര്യത്തിനും സര്‍വ്വരോഗ നിവാരണത്തിനും സര്‍വ്വോപരി നാടിന്റെ ഐശ്വര്യത്തിനും വേണ്ടി മണ്ണടി ദേവിയുടെ തിരുമുമ്പില്‍ നടത്തുന്ന മഹത്കര്‍മ്മമാണ് വൃശ്ചികമാസത്തിലെ പ്രസിദ്ധമായകാര്‍ത്തിക പൊങ്കാല. പൊങ്കാലയ്ക്കാവശ്യമായ കലം,വിറക്,അരി എന്നിവ ദേവസ്വം ഓഫീസില്‍ നിന്നും ലഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.മൂന്നിന് രാവിലെ 7.30 ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഭദ്രദീപം തെളിയിച്ച് പൊങ്കാല ഉദ്ഘാടനം ചെയ്യും.
ദേവസ്വം ബോര്‍ഡ്‌മെമ്പര്‍ കെ.രാഘവനുംപഴയകാവ് ദേവീക്ഷേത്രമേല്‍ശാന്തി ബ്രഹ്മശ്രീശിവദാസന്‍ പോറ്റിയും ലാല്‍മോഹന്‍ ഭട്ടതിരിയുംചേര്‍ന്ന്പണ്ടാര അടുപ്പിലേക്ക് അഗ്‌നിപകരും 9 മണിക്ക് സിനിമാ താരം ലക്ഷമിപ്രീയ പ്രസാദ വിതരണം ഉദ്ഘാടനം ചെയ്യും .10 മണിക്ക് നവഹം 11.30 ന് ഉച്ചപൂജ ,ഉച്ചപ്പാട്ട് വൈകിട്ട് 6.15ന് കാര്‍ത്തികവിളക്ക് ,ദീപാരാധന 8.30 ന് കളമെഴുത്തുംപാട്ടും തുടങ്ങിയ ക്ഷേത്രാചാരപ്രകാരമുള്ള പരിപാടികള്‍നടക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര്‍.ബലഭദ്രന്‍പിള്ള സെക്രട്ടറി അവിനാഷ് പള്ളീനഴികത്ത് അസി. ദേവസ്വം കമ്മീഷണര്‍ ജി.രാജീവ് സബ് ഗ്രൂപ്പ് ഓഫീസര്‍ എന്‍.ബാലകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ അറിയിച്ചു.
Your comment?