അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും പള്ളിക്കലാറ്റിലേക്ക് കക്കൂസ് മാലിന്യം പമ്പ് ചെയ്യുന്നു
അടൂര്‍: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശുചീമുറിയില്‍ നിന്നും പള്ളിക്കലാറ്റിലേക്ക് മാലിന്യം പമ്പ് ചെയ്യുന്നുതായി പരാതി .പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്താണ് മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശകമ്മീഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കം മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി .കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ സമീപത്തുകൂടി ഒഴുകുന്ന പള്ളിക്കലാറിന്റെ കൈവഴിയിലേക്ക് സെപ്റ്റിക് ടാങ്കില്‍ നിന്നും അര്‍ത്ഥ രാത്രിയില്‍ മോട്ടര്‍ ഉപയോഗിച്ച് വര്‍ഷങ്ങളായി മാലിന്യംപമ്പ് ചെയ്തുവരികയാണ്.
ഡിപ്പോയിലെ കലുങ്ങ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ലാബുകള്‍ ഇളക്കി മാറ്റിയപ്പോഴാണ് മാലിന്യം ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരം കരാറുകാരന്‍ അടൂര്‍ ATOയെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ല .മാസങ്ങള്‍ക്ക് മുമ്പ് സമീപവാസികള്‍ ഇറിഗേഷന്‍ എഞ്ചിനീയര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ .ശുചീമുറിയുടെ ലൈസന്‍സ് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ മുന്‍സിപ്പാലിറ്റിയ്ക്ക് ഇറിഗേഷന്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നു എങ്കിലും നടപടി ഉണ്ടായില്ല. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും സി.പി.എം ന്റെയും നേതൃത്വത്തില്‍ പള്ളിക്കലാര്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുമ്പോള്‍ കക്കൂസ് മാലിന്യം ആറ്റിലേക്ക് തള്ളുന്നതിനെതിരെ അടൂര്‍ മുന്‍സിപ്പാലിറ്റി നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്.
ശബരിമല മണ്ഡലകാലത്തിന് മുമ്പ് ഓട നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി കരാര്‍ തൊഴിലാളികള്‍ രാപ്പകല്‍ പണികള്‍ നടത്തിവരികയായിരുന്നു. കക്കൂസ് മാലിന്യം നിറഞ്ഞതുമൂലം കലുങ്ങ് നിര്‍മ്മാണം നിര്‍ത്തിവച്ചു.
Your comment?