
മണ്ണടി :ചിരപുരാതനവും ചരിത്രപ്രസിദ്ധവുമായ മണ്ണടി ദേവീക്ഷേത്രത്തിലെ കാര്‍ത്തിക പൊങ്കാല കൂപ്പണ്‍ പഴയകാവ് ദേവീക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രീ ശിവദാസന്‍ പോറ്റിയ്ക്ക് നല്‍കി പത്തനംതിട്ട അഡീഷണല്‍ ജില്ലാ മജിസ്ട്രറ്റ് അനു എസ് നായര്‍ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതല്‍ ക്ഷേത്രം ദേവസ്വം ഓഫീസില്‍ നിന്നും ഭക്തജനങ്ങള്‍ക്ക് കൂപ്പണ്‍ കൈപ്പറ്റാവുന്നതാണ് ഡിസംബര്‍ മൂന്നിന് നടക്കുന്ന കാര്‍ത്തിക പൊങ്കാല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ഭദ്രദീപം കൊളുത്തും പണ്ടാരഅടുപ്പിലേക്ക് ദേവസ്വം ബോര്‍ഡ് അംഗം കെ.രാഘവന്‍
അഗ്‌നിപകരും പ്രസാദവിതരണം ഉദ്ഘാടനം പ്രശസ്ത സിനിമാ താരം ലക്ഷമി പ്രീയ ഉദ്ഘാടനം ചെയ്യും പൊങ്കാലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.കൂപ്പണ്‍ ഉദ്ഘാടന ചടങ്ങില്‍ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി അവിനാഷ് പളളീ നഴികത്ത് പ്രസിഡന്റ് ആര്‍.ബലഭദ്രന്‍പിള്ള കൊണ്ടൂര്‍ ഉണ്ണികൃഷ്ണന്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ എന്‍ ബാലകൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
Your comment?