അടൂര്‍: അന്മ്പതില്പ്പരം ബൈക്കുകള്‍ സൂക്ഷിച്ചിരുന്ന ഇരുചക്രവാഹനവര്ക് ഷോപ്പും സമീപമുള്ള ശവപ്പെട്ടികയും അഗ്നിക്കിരയായി.ഇന്നലെ ഏഴേ മുക്കാലോടെ അടൂര്‍ ഹോളിക്രോസ് ജംഗ്ഷന് സമീപമാണ് കടമുറികള്‍ക്ക് തീപിടിച്ചത്.സമീപമുള്ള വ്യാപാരികളാണ് കടമുറിയില്‍ തീയും പുകയും ഉയരുന്നത് കണ്ട് സമീപത്തുള്ള അഗ്നിശമന സേനാവിഭാഗത്തെവിവരമറിയിച്ചത്. ഫയര്‍ഫോഴ്സ് സംഘം ഉടനെത്തി ഒന്നര മണിക്കൂറോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീയണച്ചത്.
അതിപുരാതനമായ ഓടിട്ട കടമുറികളാണ് അഗ്നിക്കിരയായത്.കടയ്ക്കുള്ളിലും പുറത്തുമായി സൂക്ഷിച്ചിരുന്ന വാഹനങ്ങളിലേക്ക് തീ പടര്‍ന്നിരുന്നു. ആദ്യ യൂണിറ്റ് എത്തിയപ്പോഴേക്കും ഓടിട്ട കെട്ടിടത്തിന്റെ മേല്‍ക്കൂര പൊട്ടിചിതറാന്‍ തുടങ്ങിയിരുന്നു. പിന്നീട് ഷട്ടര്‍ ഉയര്‍ത്തി വച്ച് കടയ്ക്കുള്ളിലെ തീയണയ്ക്കുകയായിരുന്നു. അകത്തേക്ക് പടര്‍ന്ന് പിടിച്ച തീ മൂലംനിരവധി ബൈക്കുകള്‍ അഗ്നിക്കിരയായി. ഫയര്‍ഫോഴ്സ് സംഘം മൂന്ന് യൂണിറ്റുകളായി എത്തിയതിനാല്‍ ബൈക്കുകള്‍ പൊട്ടിതെറിക്കുന്നതുള്പ്പെടെയുള്ള അപകടങ്ങള്‍ ഒഴിവായി.കരുവാറ്റ പീടികയില്‍ പുത്തന്‍വീട്ടില്‍ മറിയാമ്മ തോമസിന്റെ ഉടമസ്ഥഥതയിലുള്ള കടമുറിയില്‍ പ്രവര്‍ത്തിച്ചു വന്ന അനൂസ് ടൂ വീലര്‍ വര്ക്ക്ഷോപ്പുംസജുവിന്റെ ശവപ്പെട്ടികയുമാണ് കത്തിനശിച്ചത്.
Your comment?