അടൂര്‍ : അടൂര്‍ വിദ്യാഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം
15, 16, 17, 18 തീയതികളില്‍ പറക്കോട് അമൃത ബോയ്‌സ്, അമൃത ഗേള്‍സ്, എന്‍. എസ്. യു. പി. എസ്, പി. ജി. എം ടി. ടി. ഐ, നവജ്യോതി ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ നടക്കും. 16 ന് രാവിലെ അമൃത ബോയ്‌സ് സ്‌കൂളിലെ പ്രധാന വേദിയില്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ സമ്മേളനം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് അദ്ധ്യക്ഷതവഹിക്കും. ചലച്ചിത്രതാരം ടി. പി. മാധവന്‍ കലാമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജാവലിന്‍ത്രോയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അടൂര്‍ ഗവ. ബി. എച്ച്. എസ്. എസിലെ അനിലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ഉപഹാരം നല്‍കി ആദരിക്കും.
ഫോക്ക്‌ലൈഫ് അക്കാദമി ഡയറക്ടര്‍ ജയചന്ദ്രന്‍ കടമ്പനാട് മുഖ്യ പ്രഭാഷണം നടത്തും. 18 ന് വൈകിട്ട് സമാപന സമ്മേളനം ആന്റോ ആന്റണി എം. പി ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ അഡ്വ. ബിജു വര്‍ഗീസ് അദ്ധ്യക്ഷതവഹിക്കും. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദാരാജന്‍ മുഖ്യപ്രഭാഷണം നടത്തും. മത്സര വിജയികള്‍ക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍ ജി. പ്രസാദ് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഉപജില്ലയിലെ 126 സ്‌കൂളുകളില്‍ നിന്നായി 3000ത്തോളം കുട്ടികള്‍ നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയില്‍ മാറ്റുരയ്ക്കുമെന്ന് എ. ഇ. ഒ സുമാദേവിയമ്മ, ബ്‌ളോക്ക് പഞ്ചായത്തംഗം രാജഗോപാലന്‍ നായര്‍, പ്രചാരണകമ്മിറ്റി കണ്‍വീനര്‍ പി. ആര്‍. അജിത്ത്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ കൃഷ്ണദാസ് കുറുമ്പകര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ജെയിംസ് വൈ. തോമസ്, ജോസഫ് സാം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Your comment?