5:32 pm - Monday November 24, 1383

കൈതയ്ക്കല്‍ മഹാമുനി പുരസ്‌ക്കാരം മോഹന്‍ദാസ് മൊകേരിക്ക്

Editor

അടൂര്‍ : കാഞ്ഞിക്കല്‍ ദേവീക്ഷേത്ര സമിതിയുടെ നാലാമത് കൈതയ്ക്കല്‍ മഹാമുനി പുരസ്‌ക്കാരത്തിന് മോഹന്‍ദാസ് മൊകേരിയുടെ ‘മകളേ മാപ്പ് ‘ എന്ന കവിതാസമാഹാരം അര്‍ഹമായി. ചട്ടമ്പിസ്വാമികളുടെ ജീവിതദര്‍ശനത്തെ ആസ്പദമാക്കി കൈതയ്ക്കല്‍ സോമക്കുറുപ്പ് രചിച്ച മഹാമുനി എന്ന നോവലിന്റെ പേരിലാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌ക്കാരം കേരള നിയമസഭയുടെ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറികൂടിയായിരുന്ന മോഹന്‍ദാസ് മൊകേരിക്ക് ഡിസംബര്‍ 10 ന് കൈതയ്ക്കല്‍ കാഞ്ഞിക്കല്‍ ദേവീക്ഷേത്രത്തില്‍വച്ച് സമര്‍പ്പിക്കും ഡോ. ചേരാവള്ളി ശശി, പാലോട് വാസുദേവന്‍, വി. ആര്‍. അരവിന്ദാക്ഷന്‍ ഉണ്ണിത്താന്‍ എന്നിവരുള്‍പ്പെട്ട സമിതിയാണ് തിരഞ്ഞെടുത്തതെന്ന് ക്ഷേത്രഭരണസമിതി ഭാരവാഹികളായ രാമചന്ദ്രന്‍ നായര്‍, കേരളകുമാരന്‍ നായര്‍, കൈതയ്ക്കല്‍ സോമക്കുറുപ്പ്, പ്രസന്ന കുറുപ്പ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കണ്ണംകോട് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുനാളിന് 5 ന് കൊടിയേറും

വേദരത്‌ന പുരസ്‌ക്കാരം ആഡിയോഗ്രാഫര്‍ പ്രമോദ് ജെ. തോമസിന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ