കണ്ണംകോട് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുനാളിന് 5 ന് കൊടിയേറും

Editor

അടൂര്‍: കണ്ണംകോട് സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പെരുനാളിന് 2017 നവംബര്‍ 5 ന് കൊടിയേറും. 12 ന് സമാപിക്കും.പരിശുദ്ധ പരുമല തിരുമേനിയുടെ 115 -ാം മത് ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നാളെ (5-11-2017) രാവിലെ 8 ന് വെരി.റവ.ഔഗേന്‍ റമ്പാന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍ മേല്‍ കുര്‍ബ്ബാന , 10 ന് പ്രദക്ഷിണം – ഗാന്ധി സ്മൃതി മൈതാനം ചുറ്റി തിരികെ എത്തിച്ചേരും. തുടര്‍ന്ന് കൊടിയേറ്റ് , നേര്‍ച്ച വിളമ്പ്, 1.30 ന് വേദരത്‌നം വന്ദ്യ.ദിവ്യശ്രീ കായംകുളം ഫിലിപ്പോസ് റമ്പാന്‍ സ്മാരക അഖില മലങ്കര ക്വിസ് മത്സരം .
6-11-2017 വൈകിട്ട് 6 ന് സന്ധ്യാനമസ്‌കാരം, 6.30 ന് : ഗാനശുശ്രൂഷ, റമ്പാന്‍ ബൈബിള്‍ പാരായണം, 7.00 ന് : പ്രസംഗം- റവ.ഫാ.സ്‌പെന്‍സര്‍ കോശി. 7-11-2017 വൈകിട്ട് 6 ന് സന്ധ്യാനമസ്‌കാരം, 6.30 ന് : ഗാനശുശ്രൂഷ, റമ്പാന്‍ ബൈബിള്‍ പാരായണം, 7.00 ന് : പ്രസംഗം- റവ.ഫാ.സാം കാഞ്ഞിക്കല്‍ തിരുവനന്തപുരം. 8-11-2017 രാവിലെ 10 ന് ‘ദൈവ മാതാവിന്റെ നാമത്തിലുള്ള ധ്യാനവും മധ്യസ്ഥ പ്രാര്‍ത്ഥനയും’ നയിക്കുന്നത് റവ.ഫാദര്‍ ജേക്കബ് കോശി ( ഇടവക വികാരി), റവ.ഫാദര്‍ ജോസഫ് ശാമുവല്‍ (സഹ.വികാരി). വൈകിട്ട് 6 ന് സന്ധ്യാനമസ്‌കാരം, 6.30 ന് : ഗാനശുശ്രൂഷ, റമ്പാന്‍ ബൈബിള്‍ പാരായണം, 7.00 ന് : പ്രസംഗം- റവ.ഫാ.സി.ഡി.രാജന്‍ നല്ലില. 09-11-2017 വ്യാഴം വൈകിട്ട് 6.00 ന് : സന്ധ്യാനമസ്‌കാരം, 6.30 ന്:ഗാനശുശ്രൂഷ, റമ്പാന്‍ ബൈബിള്‍ പാരായണം , 7.00 ന് : പ്രസംഗം- റവ.ഫാ.ഡോ.ഒ.തോമസ് (പ്രിന്‍സിപ്പല്‍ വൈദിക സെമിനാരി കോട്ടയം).

10-11-2017 വെള്ളി വൈകിട്ട് 5.30 ന് : സന്ധ്യാനമസ്‌കാരം, 6.00 ന് : ഭക്തി നിര്‍ഭരമായ പെരുന്നാള്‍ റാസ ദൈവാലത്തില്‍ നിന്നും ആരംഭിച്ച് കെ.എസ്.ആര്‍.റ്റി,.സി. ജംഗ്ഷന്‍, പ്രൈവറ്റ് ബസ്റ്റാന്‍ഡ് വഴി വി.മര്‍ത്തമറിയം തീര്‍ത്ഥാടന കേന്ദ്രമായ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ എത്തി ധൂപപ്രാര്‍ത്ഥനക്കുശേഷം ശ്രീമൂലം മാര്‍ക്കറ്റ് ജംഗ്ഷന്‍ ,തട്ട റോഡ് വഴി തിരികെ എത്തുന്നു. 9 ന് ശ്ലൈഹിക വാഴ്‌വ്. 11 ന് ഇടവക പെരുന്നാളും കായംകുളം ഫിലിപ്പോസ് റമ്പാന്റെ 205 -ാം മത് ശ്രാദ്ധപെരുന്നാളും.

രാവിലെ 7.30 ന് ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന. 9.30 ന് വേദരത്‌നം കായംകുളം ഫിലിപ്പോസ് റമ്പാന്‍ പുരസ്‌കാര സമര്‍പ്പണം മികച്ച ശബ്ദലേഖകനുള്ള ദേശീയ സംസ്ഥാന അവാര്‍ഡ് ജേതാവ് പ്രമോദ് ജെ.തോമസിന് ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത സമര്‍പ്പിക്കും. സീനിയര്‍ പോസ്റ്റല്‍ സൂപ്രണ്ട് കോട്ടയം ഡിവിഷന്‍ അലക്‌സിന്‍ ജോര്‍ജ്ജ് IPo’S മുഖ്യ പ്രഭാഷണം നടത്തും. 11 ന് ആശിര്‍വാദം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക്. 12 ന് വൈകിട്ട് 7 ന് തിരുവനന്തപുരം Angel കമ്മ്യൂണിക്കേഷന്‍സിന്റെ ബൈബിള്‍ ഡ്രാമാസ്‌കോപ്പ് നാടകം ‘ഇസ്രായേലിന്റെ വീരപുത്രന്‍.’പത്ര സമ്മേളനത്തില്‍ ഇടവക വികാരി റവ.ഫാദര്‍ ജേക്കബ് കോശി, റവ.ഫാദര്‍ ജോസഫ് ശാമുവല്‍ (സഹ.വികാരി), ട്രസ്റ്റി പി.ജി. വര്‍ഗ്ഗീസ്, സെക്രട്ടറി ഷിബു ചിരക്കരോട്ട്, പെരുന്നാള്‍ കണ്‍വീനര്‍ രജി ഫിലിപ്പ് , പബ്ലിസിറ്റി കണ്‍വീനര്‍ ബേബി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അമ്മച്ചിയെ തിരിച്ചറിയാന്‍ കഴിയുന്നവര്‍ വിവരം നല്കാന്‍ മടിക്കരുത്

കൈതയ്ക്കല്‍ മഹാമുനി പുരസ്‌ക്കാരം മോഹന്‍ദാസ് മൊകേരിക്ക്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015