ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും – സെമിനാര്‍ മാര്‍ച്ച് 22 ന് അടൂരില്‍

Editor

അടൂര്‍ :ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും എന്ന വിഷയത്തില്‍ കേരള സീനിയര്‍ ലീഡേഴ്സ്‌ഫോറവും, അടൂര്‍ വിവേകാനന്ദ സ്മാരക ഗ്രന്ഥശാലയും സംയുക്തമായി സെമിനാര്‍ സംഘടിപ്പിക്കുന്നു. മാര്‍ച് 22 ന് വൈകുന്നേരം നാലിന് അമ്മകണ്ടകരയിലുള്ള വിവേകാനന്ദ ഗ്രന്ഥശാലയില്‍ നടക്കുന്ന സെമിനാര്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ്പ്രസിഡന്റ എ പി ജയന്‍ ഉദ്ഘാടനം ചെയ്യും.

പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിക്കും. കേരള സീനിയര്‍ ലീഡേഴ്സ്‌ഫോറം സംസ്ഥാന പ്രസിഡന്റ് ബി രാജീവ് വിഷയം അവതരിപ്പിക്കും.

ഡോ എസ് പാപ്പച്ചന്‍ (ചെയര്‍മാന്‍, ലൈഫ് ലൈന്‍ ആശുപത്രി), ഡോ ജെ എസ് അടൂര്‍ (മുന്‍ യു എന്‍ ഡയറക്ടര്‍). മാത്യു കുളത്തിങ്കല്‍ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത്മുന്‍ പ്രസിഡന്റ്), ഡോ കേശവ മോഹന്‍ (ദുരന്ത നിവാരണ അതോറിറ്റിമുന്‍ ഡയറക്ടര്‍), മുരുകേഷ് ടി (സെക്രട്ടറി, വിവേകാനന്ദ ഗ്രന്ഥശാല), എ പി സന്തോഷ്‌കുമാര്‍ (പറക്കോട്‌ബ്ലോക്ക്പഞ്ചായത്ത് അംഗം) സുജിത് എസ് (പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് അംഗം),കവിയൂര്‍ ബാബു (ട്രഷറാര്‍, കേരള സീനിയര്‍ ലീഡേഴ്സ്‌ഫോറം), രാജേന്ദ്രന്‍ ഉണ്ണിത്താന്‍ (വിവേകാനന്ദ ഗ്രന്ഥശാല കമ്മറ്റി അംഗം), ഡോ ജോര്‍ജ് ചാക്കച്ചേരി (ജനറല്‍ സെക്രട്ടറി, കേരള സീനിയര്‍ ലീഡേഴ്സ്‌ഫോറം) എന്നിവര്‍ സംസാരിക്കും.

കേരള സീനിയര്‍ ലീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍, വിവിധ ലൈബ്രറികള്‍ കേന്ദ്രീകരിച്ച് കേരളത്തില്‍ ഉടനീളം അഞ്ചുമാസം നീണ്ടുനില്‍ക്കുന്ന ഈ സെമിനാറിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവ് ആയിരുന്ന പി എന്‍ പണിക്കരുടെ ജന്മദിനമായ മാര്‍ച്ച് ഒന്നിന് കോട്ടയം പബ്ലിക് ലൈബ്രറിയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ നിര്‍വഹിച്ചു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

ഭവന നിര്‍മ്മാണത്തിനും ശുചിത്വത്തിനും മുനഗണന നല്‍കി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015