പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Editor

മനാമ: ബഹറിനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍ ട്യൂബ്ലിയിലുള്ള ലേബര്‍ ക്യാമ്പില്‍ വച്ച് ഇഫ്താര്‍ സംഗമം നടത്തി. സൗഹൃദത്തിനും ആത്മീയ അഭിവൃദ്ധിക്കും ഊന്നല്‍ നല്‍കിയ ഈ സംഗമത്തില്‍ 200-ലധികം ആളുകള്‍ പങ്കെടുത്തു.

സംഘടനയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സാമൂഹ്യ പ്രവര്‍ത്തകരായ ചെമ്പന്‍ ജലാല്‍, മണിക്കുട്ടന്‍, സെയ്ദ് ഹനീഫ് എന്നിവരോടൊപ്പം കോര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മെമ്പര്‍മാരും കുടുംബാംഗങ്ങളും ഈ ചടങ്ങില്‍ പങ്കെടുത്തു.

ഈ ഇഫ്താര്‍ സംഗമം സംഘടനയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായും പ്രവാസി കൂട്ടായ്മയുടെ ഐക്യത്തിന്റെ ഉദാഹരണമായും മാറി. മെമ്പര്‍മാരുടേയും ഭാരവാഹികളുടെയും പിന്തുണയും സഹകരണവും ഈ ആഘോഷത്തെ കൂടുതല്‍ പ്രഭാവിതമാക്കി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.

നെല്ലിമുകളിലും ഏനാത്തും വാഹനാപകടങ്ങള്‍ രണ്ടു മരണം

ഗ്രന്ഥശാലാ പ്രസ്ഥാനവും രണ്ടാംനവോത്ഥാനവും – സെമിനാര്‍ മാര്‍ച്ച് 22 ന് അടൂരില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015