5:34 pm - Thursday December 18, 6138

ലൈഫ് ലൈന്‍ കോന്നി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു

Editor

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയുടെ കീഴിലുള്ള കോന്നി മള്‍ട്ടിസ്‌പെഷ്യല്‍റ്റി ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു.  ക്ലിനിക്കില്‍ നടന്ന ചടങ്ങില്‍ കെ യു ജനീഷ്‌കുമാര്‍ എം എല്‍ ഏ ഉദ്ഘാടനം ചെയ്യതു. ECG, ECHO, TMT ലാബുകളുടെ ഉദ്ഘാടനം കോന്നി ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആനി സാബു നിര്‍വ്വഹിച്ചു.

ലൈഫ് ലൈന്‍ ചെയര്‍മാന്‍ ഡോ. എസ് പാപ്പച്ചന്‍, ലൈഫ് ലൈന്‍ ഡയറക്ടര്‍ ഡെയിസി പാപ്പച്ചന്‍, ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറും സീനിയര്‍ ഇന്റെര്‍വെന്‍ഷണല്‍ കാര്‍ഡിയോ ളജിസ്റ്റുമായ ഡോ. സാജന്‍ അഹമ്മദ് ഇസഡ്, സീനിയര്‍ കാര്‍ഡിയാക് തൊറാസിക് സര്‍ജന്‍ ഡോ.എസ്സ്. രാജഗോപാല്‍,സീനിയര്‍ കാര്‍ഡിയോളജി കണ്‍സല്‍ട്ടന്റ് ഡോ. സന്ദീപ് ജോര്‍ജ് വില്ലോത്ത്, സിഇഒ ഡോ. ജോര്‍ജ് ചാക്കച്ചേരി, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ വി.വിജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ മേഘ.എം.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.

തുടക്കത്തില്‍ എല്ലാ ബുധനാഴ്ച ദിവസങ്ങളിലുമാണ് കാര്‍ഡിയോളജി വിഭാഗം കോന്നി ക്ലിനിക്കില്‍ പ്രവര്‍ത്തിക്കുക. സീനിയര്‍ കാര്‍ഡിയോളജി കണ്‍സല്‍ട്ടന്റ് ഡോ സന്ദീപ് ജോര്‍ജ് വില്ലോത്ത് നേതൃത്വം വഹിക്കും. 2025 ജനുവരി 10 വരെ കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും. ECG, ECHO, TMT എന്നിവ പ്രസ്തുത കാലയളവില്‍ 50% നിരക്കിലായിരിക്കും.

തുടര്‍ ചികിത്സയായ ആഞ്ജിയോഗ്രാമോ ആന്‍ജിയോപ്ലാസ്റ്റിയോ മറ്റു വിദഗ്ധ ചികിത്സയോ വേണ്ടി വരുന്ന പക്ഷം ആയതു അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ഹാര്‍ട്ട് ഇന്‌സ്ടിട്യൂട്ടില്‍ ലഭ്യമാക്കുന്നതാണ്. രോഗിയെ ലൈഫ് ലൈനില്‍ എത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യം ക്ലിനിക്കില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലൈഫ് ലൈന്‍ ആശുപത്രിയില്‍ 2023 ഡിസംബര്‍ ഒടുവില്‍ ആരംഭിച്ച ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഹൃദയ ചികിത്സാരംഗത്തു വലിയ കുതിപ്പാണ് നടത്തിയിട്ടുള്ളത്. ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളുള്ള ഹാര്‍ട്ട് ഇന്‌സ്ടിട്യൂട്ടില്‍ ഇതിനോടകം അപൂര്‍വ്വ മായിട്ടുള്ള അനവധി ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.
ഹൃദയത്തിലെ പ്രധാന വാല്‍വായ അയോര്‍ട്ടിക് വാല്‍വിന്റെ ചുരുക്കം മാറ്റുന്നതിനായുള്ള ടാവര്‍ (TAVR – Trans Catheter Aortic Valve Replacement) ചികിത്സ, കീ ഹോള്‍ വഴിയുള്ള ബൈപാസ് സര്ജറി, ഹൃദയത്തിലെ രക്തക്കുഴലുകളില്‍ കാല്‍സ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യുവാനുള്ള ആന്ജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സ, ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആര്‍ട്ടറിയിലെ ബ്‌ളോക്കിന്റെ ഘടന കൃത്യമായി കണ്ടുപിടിക്കുന്ന നൂതന സാങ്കേതികവിദ്യയായ NIRS (Near Infra Red Spectroscopy) ഉപയോഗിച്ചുള്ള ആന്‍ജിയോപ്ലാസ്റ്റി, ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവയില്‍ വിജയം വരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ആറുമാസമായി കോന്നിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലൈഫ് ലൈന്‍ ക്ലിനിക്കില്‍ ഗൈനെക്കോളജി, വന്ധ്യതാചികിത്സ, പീഡിയാട്രിക്‌സ്, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പള്‍മോനോളജി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളുടെ സേവനം ഇതിനകം ലഭ്യമാണ്. കോന്നി ക്ലിനിക് ഫോണ്‍ നമ്പര്‍ 0468-2343333, 9188922869

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബിലീവേഴ്സ് ആശുപത്രിയില്‍ സ്വാളോ ക്ലിനിക്ക് ആരംഭിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015