പിണറായി വിജയന് ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി; രാഹുല്‍ മാംകൂട്ടത്തില്‍
അടൂര്‍: പിണറായി വിജയന് ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രിയാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന്ന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.
പി.വി.അന്‍വര്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ എല്ലാം കഴിഞ്ഞ എട്ട് വര്‍ഷമായി കോണ്‍ഗ്രസും യു.ഡി.എഫും ഉന്നയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ കൂടെ ഉണ്ടായിരുന്നവരും പരസ്യമായി വിളിച്ചു പറയാന്‍ തുടങ്ങിയതായും രാഹുല്‍ പറഞ്ഞു.
അടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നഗരസഭയിലെ ഇരുപത്തി എട്ട് വാര്‍ഡുകളില്‍ നിന്നും പുതിയതായി തിരഞ്ഞെടുത്ത വാര്‍ഡ് പ്രസിഡന്റുമാരുടെ നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.
മണ്ഡലം പ്രസിഡന്റ് ഷിബു ചിറക്കരോട്ട് അധ്യക്ഷനായി. ഏഴംകുളം അജു,ബിജു വര്‍ഗീസ്,നിസ്സാര്‍ കാവിളയില്‍, പൊന്നച്ചന് മാതിരംപള്ളില്‍,കെ.പി. ആനന്ദന്,ഡി.ശശികുമാര്‍,എം.കെ. കൃഷ്ണന് കുട്ടി,ശ്രീകുമാര്‍ കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Your comment?