ലോക ഹൃദയ ദിനാചരണത്തോടനുബന്ധിച്ചു ലൈഫ് ലൈന്‍ ആശുപത്രി വാക്കത്തോണും ഫ്‌ളാഷ് മോബും നടന്നു

Editor

അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയിലെ ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണത്തോട നുബന്ധിച്ചു വാക്കത്തോണും ഫ്‌ളാഷ് മോബും അടൂരില്‍ ഇന്ന് നടന്നു.

വാക്കത്തോണ്‍ രാവിലെ 8.30 ന് അടൂര്‍ ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിച്ചു കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ അവസാനിച്ചു. വാക്കത്തോണ്‍ ഫ്‌ളാഗ് ഓഫ് അടൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ശാം മുരളി നിര്‍വഹിച്ചു.

കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നടന്ന ഫ്‌ളാഷ് മോബ് അടൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീമതി ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഹൈസ്‌കൂള്‍ ജംഗ്ഷനിലും ലൈഫ് ലൈന്‍ ആശുപത്രി പരിസരത്തും ഫ്‌ളാഷ് മോബ് നടന്നു.

ലൈഫ് ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ‘നല്ല ഹൃദയം’ കാമ്പയിന്‍ ഉച്ചക്ക് കൊഴുവല്ലൂര്‍ സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന സമ്മേളനത്തില്‍ തുടക്കം കുറിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഡോ ആര്‍ ജോസ് ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംഘടിപ്പിച്ചുകൊണ്ടു വിവിധ ബോധവത്കരണ പരിപാടികളും സൗജന്യ പരിശോധനകുളും മറ്റുമാണ് കാമ്പയിനില്‍ ഉള്‌കൊള്ളിച്ചിട്ടുള്ളത്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒടുവില്‍ അര്‍ജുന്റെ ലോറി കണ്ടെത്തി; മൃതദേഹം ബോട്ടിലേക്ക് മാറ്റി

പിണറായി വിജയന്‍ ഇടതുപക്ഷത്തിന്റെ അവസാനത്തെ മുഖ്യമന്ത്രി; രാഹുല്‍ മാംകൂട്ടത്തില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015