അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗം ആരംഭിച്ചു
അടൂര്‍: ലൈഫ് ലൈന്‍ ആശുപത്രിയില്‍ ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എസ് പാപ്പച്ചന്‍ അധ്യക്ഷനായി. ഗാസ്‌ട്രോഎന്ററോളജിസ്റ്റായ ഡോ. എല്‍.സിംനയുടെ നേതൃത്വത്തിലുള്ളതാണ് ആധുനീക സംവിധാനങ്ങളോടുകൂടിയ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം. അന്നനാളം,ആമാശയം,ചെറുകുടല്‍,വന്‍കുടല്‍,മലാശയം,പാന്‍ക്രിയാസ്, പിത്തസഞ്ചി,കരള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ചികിത്സ ലഭ്യമാകും. ഡോ.സാജന്‍ അഹമ്മദ്, ഡോ.ബിനുഗോവിന്ദ്,ഡോ.പാര്‍വതി,ഡോ.ഇബാദ് ഷാ,ആശുപത്രി സി.ഇ.ഒ.ജോര്‍ജ്ജ് ചാക്കച്ചേരി എന്നിവര്‍ പങ്കെടുത്തു.
Your comment?