കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി ബസ് കണ്ടക്ടര്‍ വിനോദ് മാതൃകയായി

Editor

അടൂര്‍ : കളഞ്ഞു കിട്ടിയ പേഴ്‌സ് തിരികെ നല്‍കി ബസ് കണ്ടക്ടര്‍ വിനോദ് മാതൃകയായി. അടൂര്‍ നെല്ലിമുകള്‍ സ്വദേശി സതി കുമാരിയുടെ പേഴ്‌സ് ആണ് ഞായറാഴ്ച വൈകിട്ട് നാലരയോടെ അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വെച്ച് നഷ്ടപ്പെട്ടത്. ഇത് പന്തളം ഡിപ്പോയിലെ കണ്ടക്ടര്‍ അടൂര്‍ ചൂരക്കോട് കാഞ്ഞിരവിളയില്‍ വിനോദ് ഗോപാലന് ബസില്‍ നിന്ന് ആധാര്‍ ഉള്‍പ്പെടെ വിലപ്പെട്ട രേഖകള്‍ ലഭിക്കുകയുണ്ടായി.ഉടന്‍ തന്നെ പേഴ്‌സില്‍ നിന്ന് ലഭിച്ച ഫോട്ടോയുടെ കവറിന് മുകളിലെ നമ്പര്‍ നെല്ലിമുകള്‍ റാണ ഫോട്ടോസ് ഉടമ രാമചന്ദ്രനെ കണ്ടക്ടര്‍ വിനോദ് വിവരമറിയിച്ചു.തുടര്‍ന്ന് രാമചന്ദ്രന്‍ സതികുമാരിയെ വിവരമറിയിക്കുകയായിരുന്നു.രാത്രിയോടെ പേഴ്‌സ് സതി കുമാരിക്ക് കൈമാറി.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എസ്എന്‍ഡിപി വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ്

മുണ്ടപ്പള്ളി എസ്എന്‍ഡിപി വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മോട്ടിവേഷന്‍ ക്ലാസ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ