കുളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാനും അഗ്നിശമന സേന
അടൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നിലുള്ള കുളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ മുങ്ങിയെടുത്ത് ഉടമസ്ഥനെ ഏല്പിച്ചു. ഇന്നലെ രാവിലെ 10.50നാണ് സംഭവം ക്ഷേത്രത്തിന് സമീപമുള്ള റോഡില്‍ വണ്ടി നിര്‍ത്തി ഇറങ്ങുന്നതിനിടയില്‍ കാര്‍ യാത്രികന്റെ കൈയ്യില്‍ നിന്ന് തെറിച്ച് അമ്പലകുളത്തില്‍ വീഴുകയായിരുന്നു. തുടന്ന് ഫോണ്‍ മുങ്ങി എടുത്ത് നിലയത്തില്‍ എത്തിച്ച് ഉടമയ്ക്ക് കൈമാറി കാരക്കാട് കോട്ട സ്നേഹാലയത്തില്‍ നിതീഷിന്റെ ഫോണാണ് കുളത്തില്‍ വീണത്.
ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ അനൂപ്, കൃഷ്ണകുമാര്‍, സന്തോഷ്, ലിജികുമാര്‍, വേണു, മോനാച്ചന് രാജീവ്.എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൊബൈല്‍ ഫോണ്‍ വീണ്ടെടുത്തത്.
Your comment?