പ്രവാസി സങ്കടന ബി ആന്‍ഡ് യൂ ഫൌണ്ടേഷന്‍ അശരണരുടെ തണല്‍
അടൂര്‍: അതാതു സമയത്ത് അവശ്യമുള്ളത് ചെയ്തു കൊണ്ടിരിക്കുക. ഇത് സഹജീവികളുടെ കണ്ണീരൊപ്പുമെങ്കില്‍ അത് മുഖ്യം. ഇത് മനസ്സിലാക്കിയാണ് ബി. ആന്‍ഡ്.യു ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍. സന്നദ്ധ രംഗത്ത് പത്തനംതിട്ട,കൊല്ലം ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയാണ് ബി. ആന്‍ഡ്.യു ഫൌണ്ടേഷന്‍ കിടക്കാടമില്ലാത്തവര്‍ക്ക് കിടക്കാടവും, ചികിത്സാ സഹായങ്ങളും, സ്വയംതൊഴില്‍ പര്യാപ്തത നേടാനുള്ള സഹായങ്ങള്‍ നല്‍കുന്നതുമാണ് ഫൗണ്ടേഷന്റെ പ്രധാന പ്രവത്തനങ്ങള്‍.
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. സ്വയംതൊഴില്‍ മേഖലയില്‍ കൂടുതല്‍ ആളുകളെ എത്തിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്നാണ് ചുമതലക്കാര്‍ പറയുന്നത്. പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 60 ഓളം കുടുംബങ്ങള്‍ ബി ആന്‍ഡ് യു സെല്‍ഫ് എമ്പവര്‍മെന്റ് പ്രോഗ്രാം വഴി സ്വയം തൊഴില്‍ സഹായം നല്‍കി അവരെല്ലാം സ്വയം വരുമാനത്തിലൂടെ ജീവിതം മുന്നോട്ട് നയിക്കുന്നു . സാധാരണ ക്കാരുടെ ആവിശ്യങ്ങള്‍ക്ക് അനുസരിച്ചു പല പദ്ധതികളും അവിഷ്‌ക്കരിച്ചിട്ടുണ്ട് ഈ സംഘടന. ഇതിന്റെ ഭാഗമാ ഇപ്പോള്‍ ബി.ആന്‍ഡ്.യു. ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തുടക്കമിട്ട പദ്ധതിയാണ് ബി.ആന്‍ഡ്.യു. ഹോം ഫോര്‍ ഹോം ലെസ്സ് പദ്ധതി.
ഈ പദ്ധതിയില്‍ 18 വീടുകള്‍ തന്നെ ഇതുവരെ പുനരുദ്ധാരണം നടത്തിയും പുതിയത് വച്ചും നല്‍കി. കൂടാതെ ചികിത്സാ സാമ്പത്തിക സഹായം,ചികിത്സാ ഉപകരണങ്ങള്‍,കിടക്കകള്‍,തയ്യില്‍ മെഷീനുകള്‍ എന്നിവയും നല്‍കി കഴിഞ്ഞു. കോവിഡ് സമയത്ത് ഏഴംകുളം ജനമൈത്രി എന്ന സംഘട നയുമായി ചേര്‍ന്ന് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ബി.ആന്‍ഡ്.യു. നടത്തിയത്. വിവാഹം നടത്തുന്നതിന് ഒട്ടേറെ സഹായങ്ങള്‍ നല്‍കി. പത്തനംതിട്ട ജില്ലയില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന കുടുംബങ്ങളിലെ 20 കുട്ടികളെ ഈ സംഘടന പഠിപ്പിക്കുന്നുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആദ്യം ചിത്സാ സഹായത്തില്‍ തുടങ്ങിയതാണ്. പിന്നീട് പല തരത്തില്‍ പ്രയാസ അനുഭവിക്കുന്നവര്‍ ഫൗണ്ടേഷനെ തേടിയെത്തി. ഒരു രീതിയിലുള്ള സാമ്പത്തിക സഹായവും എവിടെ നിന്നും വാങ്ങാ തെയാണ് പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നടത്തുന്നത്. സംഘടനയുടെ അമരക്കാര്‍ ദുബയില്‍ നടത്തുന്ന വ്യാപാരത്തില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും ഒരു ഭാഗം ഇത്തരം പ്രവര്‍ത്തനത്തിനുവേണ്ടി മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നത്.
Your comment?