5:32 pm - Friday November 23, 8706

തുവയൂര്‍ വടക്ക് നെടുംകുന്ന് മലനട മലക്കുട ഉത്സവവും സപ്താഹവും

Editor

മണക്കാല: തുവയൂര്‍ വടക്ക് നെടുംകുന്ന് മലനട ക്ഷേത്രത്തില്‍ മലക്കുട ഉത്സവം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ അഞ്ച് വരെ നടക്കും. 27 മുതല്‍ ഏപ്രില്‍ രണ്ടു വരെ സപ്താഹവും നടക്കും. മാര്‍ച്ച് 26-ന് വൈകീട്ട് യജ്ഞവിളംബര ഘോഷയാത്ര. ആറിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം റിട്ട.ഡി.എം.ഒ. ഡോ.എം.എംബഷീര്‍ ഉദ്ഘാടനം ചെയ്യും. 27-ന് സപ്താഹയജ്ഞം ആരംഭം.എല്ലാ ദിവസവും രാവിലെ 5.30-ന് ഗണപതി ഹോമം,12-ന് പ്രഭാഷണം,ഒന്നിന് അന്നദാനം.29 -ന് പുനപ്രതിഷ്ഠാ വാര്‍ഷികം. രാവിലെ ഏഴിന് പൊങ്കാല,12.30 മുതല്‍ കൊടിയേറ്റ് സദ്യ,7.30-ന് കൊടിയേറ്റ്. 30-ന് രാവിലെ ഒമ്പതിന് മൃത്യുഞ്ജയഹോമം,വൈകീട്ട് അഞ്ചിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. 31-ന് 11- മുതല്‍ രുഗ്മിണീ സ്വയംവരം, വൈകീട്ട് അഞ്ചിന് സര്‍വ്വൈശ്വര്യപൂജ. ഏപ്രില്‍ ഒന്നിന് വൈകീട്ട് 5.30-ന് മാതൃപൂജ. രണ്ടിന് രാവിലെ 10.30-ന് ശുകപൂജ, നവഗ്രഹ പൂജ, രാത്രി ഏഴിന് കൈകൊട്ടിക്കളി.മൂന്നിന് വൈകീട്ട് ഏഴിന് കൈകൊട്ടിക്കളി. നാലിന് വൈകീട്ട് അഞ്ചു മുതല്‍ അന്‍പൊലി, രാത്രി 8.30 മുതല്‍ നാടന്‍ പാട്ടും നാട്ടുകലകളും, 11-ന് മലനട കര്‍മ്മ പരിപാടികള്‍. അഞ്ചിന് വൈകീട്ട് മൂന്ന് മുതല്‍ കെട്ടുകാഴ്ച,7.30-ന് കൊടിയിറക്ക്, 11-ന് ഗാനമേള എന്നിവ നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ വിജയന്‍ ശ്രീമംഗലത്ത്,പി.കെ.ബാബു ചന്ദ്രന്‍ ‘ കെ.ജി.പിള്ള,ശാന്തന്‍ എന്നിവര്‍ പറഞ്ഞു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രവാസി സങ്കടന ബി ആന്‍ഡ് യൂ ഫൌണ്ടേഷന്‍ അശരണരുടെ തണല്‍

കടമ്പനാട് വടക്ക് കുണ്ടോംവെട്ടത്ത് മലനട മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ