5:32 pm - Monday November 23, 6150

‘കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ മധ്യവയസ്സകനെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു’

Editor

അടൂര്‍:പെരിങ്ങനാട് ചാല ഷീലാ സദനത്തില്‍ നടരാജന്റെ വീട്ടിലെ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ഇറങ്ങിയ പഴകുളം കിഴക്ക് സുജാ ഭവനം മോഹനന്‍ (55) ശ്വാസം കിട്ടാതെ കിണറ്റില്‍ അകപ്പെട്ടു.സംഭവം അറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഇ മഹേഷിന്റെ നേതൃത്വത്തില്‍ അടൂര്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി.കരയ്‌ക്കെടുക്കുമ്പോള്‍ വായിലും മൂക്കിലും ചെളി കയറി ബോധരഹിതന്‍ ആയ അവസ്ഥയില്‍ ആയിരുന്നു മോഹനന്‍.

സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ മഹേഷ് ഇയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും ചെളി നീക്കം ചെയ്യുകയും കൃത്രിമ ശ്വാസം നല്‍കിഅടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഫയര്‍ ഓഫീസര്‍മാരായ അജീഷ് എം സി, എം ആര്‍ ശരത്, സി റെജി, എം ജെ മോനച്ചന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികള്‍ ആയി. വെള്ളിയാഴ്ച വൈകിട്ട് 3:00 മണിയോടെയായിരുന്നു സംഭവം

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പെണ്‍വാണിഭം: മന്ത്രി ഗണേഷിന്റെ ഓഫിസില്‍ നല്‍കിയ പരാതി ചോര്‍ത്തിയെന്ന് യുവതി

പ്രവാസി സങ്കടന ബി ആന്‍ഡ് യൂ ഫൌണ്ടേഷന്‍ അശരണരുടെ തണല്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ