കാര്‍ട്ടൂണിസ്റ്റ് ജിതേഷ്ജിയെയും ഡയബറ്റോളജിസ്‌റ് ഡോ: വിജയകുമാറിനെയും ആദരിച്ചു
പന്തളം: ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനുമായ അഡ്വ : ജിതേഷ്ജിയെയും പ്രമുഖ ഡയബറ്റോളജിസ്റ്റും കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ എം ഡി യുമായ ഡോ : ജി വിജയകുമാറിനെയും പന്തളം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു.
പന്തളം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച കലാമേള ‘ഉണര്‍വ്വ് 2024’ ല്‍ മുഖ്യാതിഥികളായിരുന്നു ഇരുവരും. കുളനട ആരോഗ്യ നികേതനം പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പൊന്നാടയണിയിച്ചും ദേശത്തിന്റെ പൈതൃകസ്വത്തായ ‘ആറന്മുള കണ്ണാടി’ ഉപഹാരമായി നല്‍കിയുമാണ് പന്തളം ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അഡ്വ.ജിതേഷ്ജിയെയും ഡോ : വിജയകുമാറിനെയും ആദരിച്ചത്.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രന്‍, പന്തളം ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എം മധു, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ബി.എസ്.അനീഷ് മോന്‍, രജിത കുഞ്ഞുമോന്‍, ലാലി ജോണ്‍, ജൂലി ദിലീപ്, രേഖ അനില്‍, അനില.എസ്.നായര്‍, ശോഭ മധു, ഉണ്ണികൃഷ്ണ പിള്ള, ഐശ്വര്യ ജയചന്ദ്രന്‍, അബ്ദുള്‍ ബാരി.സുമയ്യ എസ്, അജിത ജി, കൃഷ്ണ കുമാര്‍, അമ്പിളി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി
Your comment?