ആദ്യഫല പെരുന്നാളും ഫുഡ് ഫെസ്റ്റും :ലഹ്‌മോ2K24

അടൂര്‍: പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യ ഫല പെരുന്നാളും ലഹ്‌മോ 2K24 ഫുഡ് ഫെസ്റ്റും ഫെബ്രുവരി 11-ന് രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് എട്ടുവരെ നടക്കും. ലഹ് മോ രണ്ട് കെ 24 രാവിലെ എട്ടിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ.ജോണ്‍ സാമുവേല്‍ തയ്യില്‍ അധ്യക്ഷനാകും. ഒമ്പതിന് ആദ്യഫല ലേലം ഉദ്ഘാടനം. രണ്ടിന് നടക്കുന്ന കാര്‍ഷിക സാംസ്‌കാരിക സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും.
വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. സിനിമാ നടന്‍ ഹരിശ്രീ അശോകന്‍ അധ്യക്ഷനാകും. ആറു വര്‍ഷമായി നടക്കുന്ന കാര്‍ഷിക വിപണനമേളയാണ് ലഹ് മോയെന്ന് ഇടവക വികാരി ഫാ.ജോണ്‍ ശാമുവേല്‍ തയ്യില്‍, ജനറല്‍ കണ്‍വീനര്‍ ബിജു കര കാലില്‍,ഷെല്ലി ബേബി, സാംകുട്ടി, റോബിന്‍ ബേബി എന്നിവര്‍ പറഞ്ഞു.
Your comment?