ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപോയോഗിച്ചുള്ള എക്‌സ്‌റേ സംവിധാനം ലൈഫ് ലൈന്‍ ആശുപത്രിയില്‍
അടൂര്‍:ആധുനീക വൈദ്യശാസ്ത്ര രംഗത്തെ കുതിപ്പുകള്‍ക്കു അനുസരിച്ചിച്ചു പരിശോധനാ സംവിധാനങ്ങളും ചികിത്സാസംവിധാനങ്ങളും നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ ഉണ്ടാകുന്നത് പാവപ്പെട്ടവനും സമ്പന്നനും ഒരുപോലെ ഗുണകരമാകുമെന്നു മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ബിഷപ്പ് മോസ്റ്റ് റെവ ഡോ ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. അതൊരു ആഡംബരമല്ലെന്നും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപോയോഗിച്ചുള്ള എക്‌സ്‌റേ സംവിധാനം കൂദാശ ചെയ്തതിനു ശേഷം നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്.
ലൈഫ് ലൈന്‍ ആശുപത്രി ചെയര്‍മാന്‍ ഡോ എസ് പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ ട്രാവന്‍കൂറില്‍ ആദ്യത്തേതെന്നു കരുതാവുന്ന ഈ എക്‌സ് റേ സംവിധാനം ഉപയോഗിച്ച് ഒരു രോഗിയുടെ മുഴുവന്‍ ശരീരവും പകര്‍ത്താനാവും. ഇത് രോഗനിര്‍ണയത്തിന് വളരെയേറെ സഹായിക്കും.
യോഗത്തില്‍ റെവ സി സി ജോണ്‍, റെവ ബേബി ജോണ്‍, റെവ സി ജോസഫ്, ലൈഫ് ലൈന്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ മാത്യൂസ് ജോണ്‍, സിഇഒ ഡോ ജോര്‍ജ് ചാക്കച്ചേരി, റേഡിയോളോജിസ്‌റ് ഡോ പാര്‍വതി എന്നിവര്‍ സംസാരിച്ചു. ലൈഫ് ലൈന്‍ ഡയറക്ടര്‍ ഡെയ്‌സി പാപ്പച്ചന്‍ മുഖ്യാതിഥിക്ക് ഉപഹാരം നല്‍കി.
Your comment?