നിര്‍മ്മിതി കേന്ദ്രത്തിന്റെ മറവില്‍ സര്‍വ്വത്ര അഴിമതിയെന്ന് : ചിറ്റയത്തിനെതിരെ ആഞ്ഞടിച്ച് യുഡിഎഫ്
അടൂര്‍: നിര്‍മ്മതീ കേന്ദ്രത്തിന്റെ കീഴില്‍ നടക്കുന്ന വര്‍ക്കുകളെ പറ്റി വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യു. ഡി. എഫ്. അടൂര്‍ നിയോജക മണ്ഡലം കമ്മറ്റി കണ്‍വീനര്‍ പഴകുഴം ശിവദാസന്‍ അവശ്യപ്പെട്ടു. നിര്‍മ്മതീ കേന്ദ്രത്തിന് നല്‍കുന്ന വര്‍ക്കുകള്‍ക്ക് 8% കമ്മീഷന്‍ നിര്‍മ്മതീ കേന്ദ്രം എടുത്തിട്ട് വര്‍ക്ക് നല്‍കുന്ന എം.എല്‍.എ. യ്ക്ക് സ്വീകാര്യനായ വ്യക്തികള്‍ക്ക് ടെന്‍ഡര്‍ നല്‍കാതെ നടക്കുന്ന പണികള്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണെന്നും പെരിങ്ങനാട് വില്ലേജ് ആഫീസ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് അതിനെകുറിച്ച് അന്വേഷിക്കണമെന്നും പഴകുളം ശിവദാസന്‍ പറഞ്ഞു.
എ.ഡി.എസ്. വര്‍ക്കുകള്‍ എസ്.ബി.എഫ്. വര്‍ക്കുകള്‍ വ്യാപകമായി നിര്‍മ്മതീ കേന്ദ്രത്തിനാണ് നല്‍കുന്നെതെന്നും ഗവണ്‍മെന്റ വര്‍ക്കുകള്‍ ഫ്‌ളഡ് വര്‍ക്കുകള്‍ എന്നിവ നിര്‍മ്മതിക്കാണ് നല്‍കുന്നതെന്നും ഇതൊന്നും നിര്‍മ്മതീകേന്ദ്രമല്ല ചെയ്യുന്ന തെന്നും 8% നിര്‍മ്മതി കമ്മീഷന്‍ എടുത്തിട്ട് എം.എല്‍.എ. യുടെ ബിനാമികളാണ് വര്‍ക്കുകള്‍ ചെയ്യുന്നതെന്നും സിമിന്റിന്റെ ബില്ലുകള്‍ അധികം കാണിച്ച് ജി.എസ്.ടി. വെട്ടിക്കുകയും അതിന്റെ പേരില്‍ വ്യാപകമായ അഴിമതിയും നടക്കുകആണത്രേ.
പി.ഡബ്യൂ.ഡി., എല്‍.എസ്.ജി.ഡി., ഇറിയേഷന്‍, വാട്ടര്‍ അതോറിറ്റി എന്നീ വര്‍ക്കുകള്‍ നിര്‍മ്മതി ചെയ്യുന്നതിന്റെ വര്‍ക്കുകള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് കൊടുക്കാതെ നിര്‍മ്മിതിക്കാണ് നല്‍കുന്നത്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റിക്കും ടി വര്‍ക്കു നല്‍കിയാല്‍ പഞ്ചായത്തിന്റേയും മുനിസിപ്പാലിറ്റിയുടെയും ഉദ്യോഗ സ്ഥന്‍മാരെയും വെച്ച് വര്‍ക്കുകള്‍ ചെയ്യാന്‍ പറ്റും. എല്‍.എ. യ്ക്ക് കമ്മീഷന്‍ വാങ്ങി ക്കുവാന്‍ വേണ്ടി ആണ് നിര്‍മ്മതിക്ക് നല്‍കുന്നത്.
എം.എല്‍.എ. യ്ക്ക് വര്‍ഷാവര്‍ഷം ലഭിക്കുന്ന കോളനി വികസനത്തിനുവേണ്ടിയുള്ള ഒരു കോടി രൂപ വെച്ചുള്ള വര്‍ക്കുകള്‍ നിയോജക മണ്ഡലത്തിലെ പല വര്‍ക്കു കളും മുടങ്ങി കിടക്കുകയാണ്. പണി പൂര്‍ത്തിയാക്കാതെ ബില്ലുകള്‍ മാറിക്കഴിഞ്ഞു. ഇതും നടത്തുന്നതും നിര്‍മ്മതീകേന്ദ്രമാണ്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തി കുറ്റ ക്കാര്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും റവന്യൂ വകുപ്പിന്റെ കീഴി ലുള്ള ഈ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും പഴകുളം ശിവദാസന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
Your comment?