അടൂര്‍ കെ എഫ് സി യില്‍ നിന്നും കാലാവധി കഴിഞ്ഞ ചിക്കന്‍ ആരോഗ്യവകുപ്പ് പിടിച്ചെടുത്തു: ഇത് ചൂടാക്കി ആളുകള്‍ക്ക് നല്‍കുകയായിരുന്നുവെന്ന്
അടൂര്‍ : അടൂര്‍ നഗരസഭ ആരോഗ്യവിഭാഗം സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ രാത്രികാല പരിശോധനയില്‍ പഴകിയ മാംസവും എണ്ണയും കണ്ടെത്തി. അടൂര്‍ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന കെ.എഫ്.സി.യില്‍നിന്നു കാലാവധി കഴിഞ്ഞ ഒമ്പത് പാക്കറ്റ് ചിക്കനാണ് കണ്ടെത്തിയത്. ഇത് ചൂടാക്കി ആളുകള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് ആരോഗ്യവിഭാഗം കണ്ടെത്തിയതായി ക്ലീന്‍ സിറ്റി മാനേജര്‍ സോണ്‍ സുന്ദര്‍ പറഞ്ഞു.
അടൂര്‍ ടീ സ്‌നാക്‌സ്, ഗണപതി ടീ ഷോപ്പ്, ബാലാജി ഹോട്ടല്‍,ചൊക്ലി കഫെ എന്നി സ്ഥാപനങ്ങള്‍ പൊതു ഓടയിലേക്ക് മാലിന്യം ഒഴിക്കിയതിന് 35000 രൂപ ഫൈന്‍ ഈടാക്കി
സ്റ്റാര്‍ ഫാസ്റ്റ് ഫുഡ് (വ്യക്തി കെട്ട അടുക്കള), എസ് എന്‍ ഹോട്ടല്‍, നാടന്‍ തട്ടുകട ഹൈസ്‌കൂള്‍ ജംഗ്ഷന്‍, തബാന്‍ അടൂര്‍ ബൈപാസ് ,വ്യക്തി കെട്ട അടുക്കള , ബൂസ്റ്റര്‍ ടീ, ചിക്കിങ് 6 ദിവസം പഴക്കം ചെന്ന പഴകിയ എണ്ണ ബൈപാസ് എന്നി സ്ഥാപനങ്ങളില്‍ നിന്ന് ഏകദേശം 215 കിലയോളം പ്ലാറ്റിക് പിടിച്ചെടുക്കുകയും 55500 രൂപയോളം ഫൈന്‍
നല്‍കി.
Your comment?