5:32 pm - Saturday November 25, 5234

എസ്എന്‍ഡിപി യോഗം നെല്ലിമുകള്‍ ശാഖയില്‍ വസ്തുവിന്റെ ആധാര കൈമാറ്റവും പൊതുയോഗവും

Editor

അടൂര്‍: എസ്എന്‍ഡിപി യോഗം അടൂര്‍ യൂണിയനിലെ 3682 നമ്പര്‍ നെല്ലിമുകള്‍ ശാഖാ യോഗത്തിന് ദാനമായി കിട്ടിയ വസ്തുവിന്റെ ആധാര കൈമാറ്റവും വിശേഷാല്‍ പൊതുയോഗവും 17ന് രാവിലെ 10 30 ന് ഗുരുദേവ മന്ദിരത്തില്‍ നടക്കും. ശാഖ പ്രസിഡന്റ് എന്‍ ബ്രഹ്മദാസന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യൂണിയന്‍ കണ്‍വീനര്‍ അഡ്വക്കേറ്റ് മണ്ണടി മോഹനന്‍ ഉദ്ഘാടനം ചെയ്യും, യോഗം കൗണ്‍സിലര്‍ എബിന്‍ അമ്പാടിയില്‍ ശാഖാ യോഗത്തിന് വേണ്ടി ആധാരം കൈപ്പറ്റും, യൂണിയന്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് എം മനോജ് വസ്തു നല്‍കിയ പുതുമംഗലത്ത് മോഹനനെ ആദരിക്കും, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്‍ സെക്രട്ടറി സുജിത്ത് മണ്ണടി കലണ്ടര്‍ പ്രകാശനം ചെയ്യും, ഗുരുമന്ദിരം നവീകരണം, കലശം, സര്‍പ്പബലി, ശിവഗിരി തീര്‍ത്ഥാടനം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാന്‍ ശാഖാ അംഗങ്ങള്‍ കൃത്യസമയത്ത് പങ്കെടുക്കണമെന്ന് സെക്രട്ടറി അരുണ്‍ സുദര്‍ശനന്‍ അറിയിച്ചു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

തുവയൂര്‍ ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂള്‍ സുവര്‍ണ്ണജൂബിലിയുടെ നിറവില്‍: ആഘോഷങ്ങള്‍ക്ക് നിറംപകരാന്‍ വരവേഗവിസ്മയവുമായി ജിതേഷ്ജി എത്തും

നവകേരള സദസ്സ്; വാഹന പാര്‍ക്കിങ്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ