വെള്ളക്കുളങ്ങരയില്‍ ഹാര്‍ഡ്വെയര്‍ കടയില്‍ തീപിടുത്തം: 13 ലക്ഷത്തിന്റെ നാശനഷ്ടം

Editor

അടൂര്‍: വെള്ളക്കുളങ്ങര ജങ്ഷനില്‍ കടയില്‍ തീപിടുത്തം. വിനോദ് ഭവന്‍
പഞ്ചമന്റെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ്വെയര്‍ ഷോപ്പും മില്‍മ സ്റ്റാളും പ്രവര്‍ത്തിച്ചിരുന്ന കടയിലാണ് രാവിലെ എട്ടരയോടെ തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേന സംഭവ സ്ഥലത്തെത്തുമ്പോള്‍ ഒരു കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ രണ്ട് മുറികളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍ തീ പിടിച്ച് കത്തുകയായിരുന്നു. ഉടന്‍ തന്നെ വെള്ളം പമ്പ് ചെയ്ത് ഒന്നര മണിക്കൂര്‍ കൊണ്ട് തീ നിശേഷം അണച്ചു.

13 ലക്ഷം രൂപയുടെ നഷ്ടം വന്നിട്ടുള്ളതായി പറയുന്നു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വേണുവിന്റെ നേതൃത്വത്തില്‍ മഹേഷ്, സാനിഷ്, സന്തോഷ്, മുഹമ്മദ്, രാജേഷ്, സന്തോഷ്ജോര്‍ജ്, സൂരജ്, അഭിലാഷ്, ഹോംഗാര്‍ഡ് മോനച്ചന്‍ എന്നിവരാണ് തീയണച്ചത്.

 

 

 

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ആരോ മെല്ലെ കാതില്‍ മൂളിയോ … എന്ന ‘ ക്ലാസ്സ് ബൈ എ സോള്‍ജിയര്‍ ‘ ചിത്രത്തിലെ ഗാനം ജനശ്രദ്ധ നേടുന്നു …

തുവയൂര്‍ ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്‌കൂള്‍ സുവര്‍ണ്ണജൂബിലിയുടെ നിറവില്‍: ആഘോഷങ്ങള്‍ക്ക് നിറംപകരാന്‍ വരവേഗവിസ്മയവുമായി ജിതേഷ്ജി എത്തും

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ