കളമശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രം
ന്യൂഡല്‍ഹി: കളമശേരി സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍ ഇടപെട്ട് കേന്ദ്രം. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവരങ്ങള്‍ ആരാഞ്ഞു. ഡല്‍ഹിയില്‍നിന്ന് എന്‍എസ്ജിയുടെയും എന്‍ഐഎയുടെയും ഉന്നത ഉദ്യോഗസ്ഥര്‍ കളമശേരിയിലെത്തും. അഞ്ചംഗ സംഘമാണ് കളമശേരിയിലെത്തുകയെന്നാണ് വിവരം.
പ്രഹര ശേഷികുറഞ്ഞ സ്‌ഫോടക വസ്തുക്കളുട സാന്നിധ്യം സ്ഥലത്തുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. ഭീകരാക്രമണ സാധ്യത അടക്കം പരിശോധിക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇസ്രയേല്‍ – ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ടു കേരളത്തില്‍നിന്നുണ്ടാകുന്ന പ്രതികരണങ്ങളുള്‍പ്പെടെ കേന്ദ്രം നിരീക്ഷിച്ചുവരികയായിരുന്നു. എല്ലാ സാധ്യതയും പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.
ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരുക്കേറ്റുവെന്നാണു പ്രാഥമിക നിഗമനം
Your comment?