ക്രെഡിറ്റ് സ്‌കോര്‍: പരാതി തീര്‍ക്കാന്‍ വൈകിയാല്‍ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ
ന്യൂഡല്‍ഹി: സിബില്‍ അടക്കമുള്ള ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് സ്‌കോറും റിപ്പോര്‍ട്ടും സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതില്‍ കാലതാമസമുണ്ടായാല്‍ ഓരോ ദിവസത്തിനും പരാതിക്കാരന് 100 രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്ന് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. 2024 ഏപ്രില്‍ 24 മുതല്‍ നഷ്ടപരിഹാര സംവിധാനം നിലവില്‍ വരും.
ക്രെഡിറ്റ് സ്‌കോര്‍/റിപ്പോര്‍ട്ട് സംബന്ധിച്ച് പരാതി നല്‍കി 30 ദിവസത്തിനുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം മുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടാകും.21 ദിവസത്തിനകം ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനങ്ങള്‍ക്കു വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യസ്ഥാപനങ്ങളാണു നഷ്ടപരിഹാരം നല്‍കേണ്ടത്.
21 ദിവസത്തിനകം വിവരം ലഭിച്ചിട്ടും അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ സ്ഥാപനം തുക നല്‍കണം. പരാതി പരിഹരിച്ച് 5 ദിവസത്തിനകം ഉപയോക്താവിന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം.
Your comment?