പുരോഗമന കലാസാഹിത്യ സംഘം ചെങ്ങന്നൂര്‍ ഏര്യാ സമ്മേളനം ജിതേഷ്ജി ഉദ്ഘാടനം ചെയ്തു
ചെങ്ങന്നൂര്‍: പുരോഗമന കലാ സാഹിത്യ സംഘം ചെങ്ങന്നൂര്‍ ഏരിയ സമ്മേളനം ചെങ്ങന്നൂര്‍ ഐ എച്ച് ആര്‍ ഡി എന്‍ജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍
ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനും ഇന്‍സ്റ്റഗ്രാമില്‍ 20 മില്യനിലേറെ പ്രേക്ഷകരെ നേടിയ ആദ്യ മലയാളിയുമായ ജിതേഷ്ജി ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് ജി.വിവേക് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി എം കെ ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.കെ.സുധാകര ക്കുറുപ്പ് സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു .
ബി ബാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഗോപി ബുധനൂര്‍, പി രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി ആര്‍ വിജയകുമാര്‍, ജില്ലാ കമ്മിറ്റിയംഗം ടി കെ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാര്‍ ആദ്യകാല പ്രവര്‍ത്തകരായ പ്രൊഫസര്‍ കെ കെ വിശ്വനാഥന്‍ പി കെ രവീന്ദ്രന്‍ കെ കെ രാധമ്മ എന്നിവരെ ആദരിച്ചു. ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ നടന്ന വയലാര്‍ രാമവര്‍മ്മ അനുസ്മരണസമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. കവി ഏഴാച്ചേരി രാമചന്ദ്രന്‍ അനുസ്മരണ
പ്രഭാഷണം നടത്തി. വയലാര്‍ ഗാനസന്ധ്യയും നടന്നു. ഭാരവാഹികളായി ജി വിവേക് (പ്രസിഡന്റ് ), ബി കൃഷ്ണകുമാര്‍ സരിത ഭാസ്‌കര്‍ പ്രൊഫ: കുര്യന്‍ തോമസ് (വൈസ് പ്രസിഡന്റുമാര്‍), എം കെ ശ്രീകുമാര്‍ (സെക്രട്ടറി) ബിനു സെബാസ്റ്റ്യന്‍, പി എസ് ബിനുമോന്‍ ജോയിന്‍ സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Your comment?