ഗണിതത്തിന് നൊബേല്‍ വേണം! ഇന്റര്‍നാഷണല്‍ മില്ല്യന്‍ സൈന്‍ കാമ്പയിന് ഒക്ടോബര്‍ 21 ന് തിരുവനന്തപുരത്ത് നിന്ന് തുടക്കം
ശാസ്ത്രത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന ഗണിതശാസ്ത്രത്തിന് നൊബേല്‍ സമ്മാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗണിതശാസ്ത്ര അദ്ധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ എല്‍ സുഗതന്റെ നേതൃത്വത്തിലുള്ള ഗണിതശാസ്ത്ര അദ്ധ്യാപകരുടെയും ഗണിതശാസ്ത്ര ബിരുദ- ബിരുദാനന്തര ബിരുദധാരികളുടെയും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളുടെയും കൂട്ടായ്മയായ #നൊബേല്‍4മാത്സ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്ന ലോകകമെമ്പാടുമുള്ള പത്തുലക്ഷത്തിലധികം പേരുടെ ഒപ്പ് ശേഖരിക്കുന്നതിനായി 100ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 1001 പേരടങ്ങിയ ഇന്റര്‍നാഷണല്‍ കാമ്പയിന്‍ ബ്രിഗേഡ് രൂപീകരിച്ചു.
മില്യന്‍ സൈന്‍ കാമ്പയില്‍ എന്നു പേരിട്ടിരിക്കുന്ന ഒപ്പ് ശേഖരണ കാമ്പയിന്റെ ഉദ്ഘാടനം ആള്‍ഫ്രെഡ് നൊബേലിന്റെ 190 ആം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 21നു ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുന്‍ ഇന്ത്യന്‍ അമ്പാസഡറും ഡിപ്ലോമാറ്റുമായ ടി പി ശ്രീനിവാസന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. ‘നൊബേല്‍ ഫോര്‍ മാത്സ് ‘ മില്ല്യന്‍ സൈന്‍ കാമ്പയിന്‍ ആഗോള ബ്രിഗേഡ് ചെയര്‍മാന്‍ ജിതേഷ്ജി അദ്ധ്യക്ഷത വഹിക്കും. ചീഫ് കോര്‍ഡിനേറ്റര്‍ എല്‍ സുഗതന്‍ പദ്ധതി വിശദീകരിയ്ക്കും. നൊബെല്‍ ഫോര്‍ മാത്സ് ന്യൂസ് പോര്‍ട്ടല്‍ ഉദ്ഘാടനവും ആല്‍ഫ്രെഡ് നൊബേല്‍ അനുസ്മരണവും ഒക്ടോബര്‍ 21 നു നടക്കും
Your comment?