‘വയലും വീടും’ കാര്‍ഷിക പ്രദര്‍ശന വിപണനമേള 20 മുതല്‍
അടൂര്‍: ജാക് ഫ്രൂട്ട് പ്രൊമോഷന്‍ ഫെഡറേഷനും കര്‍ഷക സംരഭക വികസന കൂട്ടായ്മയും ചേര്‍ന്ന് വയലും വീടും എന്ന പേരില്‍ നടത്തുന്ന ജൈവ കാര്‍ഷിക പ്രദര്‍ശന വിപണനമേള ഒക്ടോബര്‍ 20 മുതല്‍ 29 വരെ നടക്കും.
ഒട്ടേറെ വിത്തിനങ്ങള്‍,നടീല്‍ വസ്തുക്കള്‍,ചക്ക ഉത്പ്പന്നങ്ങള്‍, കൈത്തരി ഉത്പ്പനങ്ങള്‍,തേന്‍ ഉത്പ്പന്നങ്ങള്‍,കളിമണ്‍പാത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ മേളയില്‍ ഉണ്ടാകും.
എല്ലാ ദിവസവും വൈകീട്ട് നാലു മുതല്‍ കാര്‍ഷിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറില്‍ പ്രഭാഷണവും രാത്രി ഏഴിന് കലാ പരിപാടികളും ഉണ്ടാകും. കാര്‍ഷികമേഖലയില്‍ കഴിവ് തെളിയിച്ച വ്യക്തികള്‍ക്ക് ഡോ.എം.എസ്.സ്വാമിനാഥന്‍ സ്മാരക പുരസ്‌കാരം മേളയില്‍ വച്ച് സമ്മാനിക്കും. അടൂര്‍ ഇരട്ടപ്പാലത്തിനു സമീപം നടക്കുന്ന മേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 20-ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വിജയകുമാര്‍,ജാക് ഫ്രൂട്ട് പ്രൊമോഷന്‍ ഫെഡറേഷന്‍ സെക്രട്ടറി കെ.ടി.മുരളീധരന്‍ എന്നിവര്‍ പറഞ്ഞു.
Your comment?