വരവേഗവിസ്മത്തിലൂടെ കലഞ്ഞൂര്‍ സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം: വരയെ ഓര്‍മ്മയുടെയും അറിവിന്റെയും വിസ്മയത്തിന്റെയും കാര്‍ണിവലാക്കി ജിതേഷ്ജി!

Editor

കലഞ്ഞൂര്‍:വിരല്‍ ഞൊടിക്കുന്ന വേഗത്തില്‍ ‘ബീസ്റ്റിലെ’ നായകന്‍ വിജയ്. ടൈഗര്‍ മുത്തുവേല്‍ പാന്ധ്യനായി രജനീകാന്ത്. വരയന്‍ പുലിവേഗത്തില്‍ പുലി മുരുകനായി മോഹന്‍ലാല്‍! പുതിയതലമുറയെ ഇളക്കി മറിച്ച് റോക്കിംഗ് സ്റ്റാര്‍ ‘കെ ജി എഫ് ‘ നായകന്‍ റോക്കി ഭായ്. കണ്ണും പൂട്ടി നിന്ന് ക്യാന്‍വാസിലേക്ക് ഒരു നിമിഷം പോലും നോക്കാതെ ഓഡിയന്‍സിലേക്ക് മുഖം തിരിച്ചു വെച്ച് ഇടം കൈകൊണ്ട് ക്യാന്‍വാസിലേക്ക് ബ്രഷ് വെറുതെ വീശിയപ്പോള്‍ വിരിഞ്ഞത് ജവഹര്‍ ലാല്‍ നെഹ്റു. പുതുതലമുറ അക്ഷരാര്‍ത്ഥത്തില്‍ ആവേശംകൊണ്ട് ആറാടിയ മാസ്മരിക വേഗവിരല്‍ പ്രകടനമായിരുന്നു ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരന്‍ ജിതേഷ്ജിയുടെത്!

ജില്ലയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സ്‌കൂളായ കലഞ്ഞൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം വേഗവര മാന്ത്രികന്‍ ജിതേഷ്ജിയുടെ വരവോടെ ന്യു ജന്‍ ഭാഷയില്‍ പറഞ്ഞാല്‍ മാസ്സായി! രാവിലെ സ്‌കൂളിലെത്തിയ ജിതേഷ്ജിയ്ക്ക് അദ്ധ്യാപക- രക്ഷകര്‍ത്തൃസമിതിയുടെയും സ്ഥലത്തെ ജനപ്രതിനിധികളുടെയും ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കവാടം മുതല്‍ ഓഡിറ്റോറിയം വരെ ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സക്കീന ടീച്ചര്‍, ഹെഡ്മാസ്റ്റര്‍ ഗോപകുമാര്‍, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ ലാലി ടീച്ചര്‍, പി ടി എ പ്രസിഡന്റ് മഞ്ജു ബിനു, പി ടി എ വൈസ് പ്രസിഡന്റ് പ്രശാന്ത് കോയിക്കല്‍ അദ്ധ്യാപകരായ സജയന്‍ ഓമല്ലൂര്‍, പ്രദീപ് കലഞ്ഞൂര്‍, സിബി ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അനുമോദന സദസ്സ് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബീന പ്രഭ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ ജിതേഷ്ജിയെ മെമെന്റോ നല്‍യും ചിത്രകാരന്‍ ജിനീഷ് പീലി ചിത്രം വരച്ചുസമര്‍പ്പിച്ചും ജിതേഷ്ജിയെ ആദരിച്ചു.
കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചര്‍, ജനപ്രതിനിധികളായ എസ് പി സജന്‍, സിന്ധു സുദര്‍ശന്‍ പിടിഎ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്ലസ് റ്റു വിന് ഫുള്‍ എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് കൊട്ടാരക്കര ഷോറൂമിന്റെ 7 ാം വാര്‍ഷികം ആഘോഷിച്ചു

‘വയലും വീടും’ കാര്‍ഷിക പ്രദര്‍ശന വിപണനമേള 20 മുതല്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ