ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍കൂടി പാക്കിസ്ഥാനെ തകര്‍ത്തുവിട്ട് ടീം ഇന്ത്യ
മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ഒരിക്കല്‍കൂടി പാക്കിസ്ഥാനെ തകര്‍ത്തുവിട്ട് ടീം ഇന്ത്യ. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 117 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെ നേരിട്ട എട്ടു മത്സരങ്ങളില്‍ സമ്പൂര്‍ണ വിജയവുമായാണ് ഇന്ത്യന്‍ കുതിപ്പ്. അര്‍ധ സെഞ്ചറി നേടി രോഹിത് ശര്‍മയും (63 പന്തില്‍ 86) ശ്രേയസ് അയ്യരും (62 പന്തില്‍ 53) വിജയത്തിന്റെ മാറ്റുകൂട്ടി.
ചെറിയ വിജയ ലക്ഷ്യമായിരുന്നിട്ടും അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ക്കു വേണ്ടി വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യ പുറത്തെടുത്തത്. ആദ്യ ഓവറില്‍ രണ്ടു ബൗണ്ടറികളും രണ്ടാം ഓവറില്‍ മൂന്നു ബൗണ്ടറികളും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അതിര്‍ത്തി കടത്തി. ആദ്യ 12 പന്തില്‍ നേടിയത് 22 റണ്‍സ്. ട്വന്റി20 സ്‌റ്റൈലില്‍ ബാറ്റിങ് തുടരുന്നതിനിടെയാണ് ഇന്ത്യയ്ക്കു ഗില്ലിനെ നഷ്ടമായത്. 16 റണ്‍സെടുത്ത ഗില്ലിനെ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ശതാബ് ഖാന്‍ ക്യാച്ചെടുത്തു മടക്കി. സ്‌കോര്‍ 79 ല്‍ നില്‍ക്കെയാണ് വിരാട് കോലിയുടെ മടക്കം. 18 പന്തില്‍ 16 റണ്‍സെടുത്ത കോലിയെ ഹസന്‍ അലി മുഹമ്മദ് നവാസിന്റെ കൈകളിലെത്തിച്ചു.
Your comment?