അരിക്കൊമ്പന്‍ ആരോഗ്യവാനും സുരക്ഷിതനും ആണെന്നു തമിഴ്‌നാട് വനം വകുപ്പ്
തിരുവനന്തപുരം: ചിന്നക്കനാല്‍ മേഖലയില്‍ നിന്നു തമിഴ്‌നാട്ടില്‍ എത്തിച്ച കാട്ടാന അരിക്കൊമ്പന്‍ ആരോഗ്യവാനും സുരക്ഷിതനും ആണെന്നു തമിഴ്‌നാട് വനം വകുപ്പ്. തിരുനല്‍വേലി ജില്ലയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവ സങ്കേതത്തിലെ അപ്പര്‍ കോതയാര്‍ വനമേഖലയില്‍ നീങ്ങുന്ന അരിക്കൊമ്പന്റെ പുതിയ ചിത്രം തമിഴ്‌നാട് വനം വകുപ്പു പുറത്തു വിട്ടു. 19, 20 തീയതികളില്‍ അധികൃതര്‍ അപ്പര്‍ കോതയാറില്‍ എത്തി അരിക്കൊമ്പന്റെ നില വിലയിരുത്തി. അണക്കെട്ടിന്റെ പരിസരത്തുള്ള ആനയുടെ ചലനങ്ങള്‍ റേഡിയോ കോളര്‍ സിഗ്‌നല്‍ മുഖേന നിരീക്ഷിക്കുന്നുണ്ടെന്നും വിവരം കേരള വനം വകുപ്പിനു കൈമാറുന്നുണ്ടെന്നും തമിഴ്‌നാട് അറിയിച്ചു.
ഈ മേഖലയില്‍ ആനക്കൂട്ടങ്ങളും ഉണ്ട്. അരിക്കൊമ്പന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന തെറ്റായ പ്രചാരണം അവസാനിപ്പിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. തേനി ജില്ലയിലെ പൂശാനംപെട്ടിക്കു സമീപത്തു നിന്നു പിടികൂടിയ അരിക്കൊമ്പനെ ജൂണ്‍ 6 നാണ് കളക്കാട് വനമേഖലയില്‍ തുറന്നു വിട്ടത്.
Your comment?