ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഓണക്കോടി വാങ്ങി: കിട്ടിയത് ‘കൊച്ചു’ പുസ്തകം

Editor

അടൂര്‍: അടൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ flipkart ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 10നാണ് തന്റെ കുട്ടികള്‍ക്കായി ഫ്‌ലിപ്കാര്‍ട്ടില്‍ കൂടി ഓണക്കോടി ഓര്‍ഡര്‍ ചെയ്തത്. ഓഗസ്റ്റ് 17ന് കൊറിയര്‍ ബോയ് എത്തി ഓ ടി പി നല്‍കിയതിനു ശേഷം പാഴ്‌സല്‍ നല്‍കുകയായിരുന്നു. ഡെലിവറി ബോയ് പോയതിനുശേഷം പാഴ്‌സല്‍ ഓപ്പണ്‍ ചെയ്തപ്പോഴാണ് കുട്ടികളുടെ ഡ്രസ്സിന് പകരം ഒരു പുസ്തകവും അതോടൊപ്പം മൂന്ന് ഡ്രസ്സുകളുടെ ബില്ലും എത്തിയത്.

പുസ്തകത്തിന്റെ പേരിങ്ങനെ; Laurentiu Damir ന്റെ Price Action BreakDown എന്നാണ്. ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകന്‍ ഫ്‌ലിപ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടു. അപ്പോള്‍ അവിടെ നിന്നും ലഭിച്ച മറുപടി ഇങ്ങനെ, സാര്‍ ക്ഷമിക്കണം സെല്ലറുടെ കയ്യില്‍ നിന്നും പറ്റിപ്പോയ പിഴവാണ്, നിരവധി ഉപഭോക്താക്കള്‍ക്ക് മാറി നല്‍കിയതായി ഇവര്‍തന്നെ സമ്മതിക്കുകയും ചെയ്തു. ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് തന്നാല്‍ റീഫണ്ട് ചെയ്യാമെന്ന് കസ്റ്റമര്‍ കെയര്‍ മറുപടി നല്‍കി. പക്ഷേ താങ്കളുടെ ഐഡി പ്രൂഫ് ഞങ്ങള്‍ക്ക് അയച്ചു തന്നാല്‍ മാത്രമേ റീഫണ്ട് ചെയ്യാന്‍ പറ്റുകയുള്ളൂ എന്ന് കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉപഭോക്തൃ കോടതിയെ സമീപിക്കാനാണ് തീരുമാനം flipkartല്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന മിക്ക ആളുകള്‍ക്കും ബുക്ക് ചെയ്ത സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന് മാത്രമല്ല. റീഫണ്ട് തുകയും ലഭിക്കാറില്ലത്രെ! കൂടുതലും മലയാളികളെയാണ് ഇവര്‍തട്ടിപ്പിനിരയാക്കുന്നതെന്നും പറയുന്നു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഓണം ബംപര്‍ അടക്കമുള്ള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ സെറ്റ് വില്‍പന വ്യാപകം

ബാലസഹിത്യകൃതികളും കവിതകളുടേയും വലിയ ശേഖരണമായി കടമ്പനാട് സ്‌കൂള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ