കോഴി ഇറച്ചി വാങ്ങാന്‍ വന്നു: കടയിലുണ്ടായിരുന്ന കാശു മുഴുവന്‍ മോഷ്ടിച്ചു കടന്നു

Editor

മല്ലപ്പള്ളി: ഇറച്ചി വാങ്ങാനെന്ന വ്യാജേനെ കോഴിക്കടയിലെത്തി ജീവനക്കാരന്റെ ശ്രദ്ധ മാറിയപ്പോള്‍ മേശവലിപ്പില്‍ നിന്ന് 19,500 രൂപ മോഷ്ടിച്ചു കടന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സമാന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഇയാളെ അവിടെ നിന്ന് അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. മെഴുവേലി ഇലവുംതിട്ട പ്ലാംതോട്ടത്തില്‍ റിനു റോയി(30) യാണ് പിടിയിലായത്.

മൂന്നിന് മല്ലപ്പള്ളി ഹാപ്പി മീറ്റ് ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. റിനു സ്‌കൂട്ടറിലെത്തിയാണ് കോഴിക്കടയില്‍ നിന്നും പണം അപഹരിച്ചു കടന്നത്. പിന്നീട് സമാനരീതിയിലുള്ള കുറ്റകൃത്യം നടത്തിയതിനെ തുടര്‍ന്നു കുറത്തികാട് പോലീസ് സ്റ്റേഷനില്‍ ഇയാള്‍ പിടിയിലാവുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു.

നാലിന് കീഴ്വായ്പ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സ്ഥലത്തെ സി സിടിവി ദൃശ്യങ്ങളും മറ്റും പരിശോധിക്കുകയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പ്രതി വന്ന വാഹനത്തെപ്പറ്റി സൂചന ലഭിച്ചതു പ്രകാരം പ്രതിയെ തിരിച്ചറിഞ്ഞു. മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന ഇയാളെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോടതി കസ്റ്റഡിയില്‍ വിട്ടു കൊടുത്ത ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാള്‍ വേറെയും മോഷണം നടത്തിയിയിട്ടുണ്ടോ എന്നറിയുന്നതിനും മോഷ്ടിച്ച പണം കണ്ടെത്തുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. കീഴ്വായ്പ്പൂര്‍ എസ് ഐ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എലിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടന്നവന്‍ തൊട്ടടുത്തുള്ള ബെഡിലെ ബൈസ്റ്റാന്‍ഡറുമായി ഒളിച്ചോടി: പൊലീസ് ലോഡ്ജില്‍ നിന്ന് പൊക്കിയപ്പോള്‍ ബാഗില്‍ നിന്ന് കിട്ടിയത് കഞ്ചാവ്

പതിനാറുകാരിയുടെ പരാതി അന്വേഷിക്കാന്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറന്നെത്തിയ പൊലീസ് അമ്മയുടെ ജീവന്‍ രക്ഷിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ