5:32 pm - Monday November 24, 4042

എലിപ്പനി ബാധിച്ച് ആശുപത്രിയില്‍ കിടന്നവന്‍ തൊട്ടടുത്തുള്ള ബെഡിലെ ബൈസ്റ്റാന്‍ഡറുമായി ഒളിച്ചോടി: പൊലീസ് ലോഡ്ജില്‍ നിന്ന് പൊക്കിയപ്പോള്‍ ബാഗില്‍ നിന്ന് കിട്ടിയത് കഞ്ചാവ്

Editor

തിരുവല്ല: കാണാതായ കൊടുമണ്‍ സ്വദേശിനിയെ യുവാവിനൊപ്പം ലോഡ്ജ് മുറിയില്‍ നിന്ന് കണ്ടെത്തി. മുറിയില്‍ നടത്തിയ പരിശോധനയില്‍ 330 ഗ്രാം കഞ്ചാവും കണ്ടെടുത്തു. യുവാവിനെ അറസ്റ്റ് ചെയ്തു. നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാര്‍ (30) ആണ് പിടിയിലായത്. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചിലങ്ക ജങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആണ് ഇരുവരും പിടിയിലായത് .

അനിലിന്റെ ബാഗില്‍ നിന്ന് 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. യുവതിക്കെതിരേ പൊലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. ഇടിഞ്ഞില്ലം സ്വദേശിയാണ് കഞ്ചാവ് എത്തിച്ചു കൊടുത്തതെന്ന് അനില്‍ പൊലീസിനോട് പറഞ്ഞു. കൂടല്‍, നെടുമണ്‍കാവ്, കോന്നി എന്നിവിടങ്ങളില്‍ വിതരണത്തിനായി എത്തിച്ചു കൊടുത്തതാണത്രേ കഞ്ചാവ്.

പിടിയിലായ അനില്‍ ആദ്യം പട്ടാഴി സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. നിലവില്‍ കൂടല്‍ സ്വദേശിനിക്കൊപ്പമാണ് കഴിയുന്നത്. ഒരു മകളുമുണ്ട്.
അനില്‍ കുമാര്‍ എലിപ്പനി ബാധിതനായി മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കൊടുമണ്‍ സ്വദേശിയായ യുവതിയും ഇതേസമയം അമ്മൂമ്മയുമായി ആശുപത്രിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്നു. ഈ പരിചയമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ആക്രമണം: നാല് യുവാക്കള്‍ അറസ്റ്റില്‍

കോഴി ഇറച്ചി വാങ്ങാന്‍ വന്നു: കടയിലുണ്ടായിരുന്ന കാശു മുഴുവന്‍ മോഷ്ടിച്ചു കടന്നു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ