താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ലൈഫ് ലൈന്‍ ആശുപത്രി അസ്ഥിരോഗ വിഭാഗത്തിന് നേട്ടം
അടൂര്‍: കടുത്ത ഇടുപ്പുവേദനയുമായി രണ്ടുവര്‍ഷത്തോളം പല പ്രമുഖ ആശുപത്രികളിലും ചികിത്സ തേടിയ നാല്‍പ്പതുകാരിക്ക് അടൂര്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ആശ്വാസമായി. പല പ്രമുഖ ആശുപത്രികളില്‍ നിന്നും സന്ധി തുറന്നുള്ള ബയോപ്‌സി നിര്‍ദ്ദേശിച്ചതിനെതുടര്‍ന്ന് ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ എത്തിയ രോഗിയ്ക്ക് താക്കോല്‍ ദ്വാര ശസ്ത്രക്രിയ വിദഗ്ധനായ ഡോ പ്രവീണ്‍ കെ അലക്‌സ് താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ബയോപ്‌സിയും സൈനോവെക്റ്റമിയും ചെയ്യുകയുണ്ടായി. രോഗി സുഖം പ്രാപിച്ചു വരുന്നു.
നീണ്ടു നിന്ന ഇടുപ്പ് വേദന മൂലം കഴിഞ്ഞ ഒരു വര്‍ഷമായി രോഗിയ്ക്ക് ദൈനംദിന ജോലി ചെയ്യുവാന്‍ പറ്റാത്ത സാഹചര്യത്തില്‍ എത്തിയിരുന്നു. ഹോമിയോ ആയുര്‍വേദ ചികില്‍ത്സാ ആദ്യം പരീക്ഷിച്ചു. തുടര്‍ന്നു പല ആശുപത്രികളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല. വലത്തെ ഇടുപ്പിനു മേജര്‍ സര്‍ജറി വേണമെന്നും തുടര്‍ന്ന് ബിയോപ്‌സി എടുക്കണം എന്നും പറഞ്ഞതിനെ തുടര്‍ന്നാണ് ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ എത്തിച്ചേര്‍ന്നത്. ലൈഫ് ലൈന്‍ ഹോസ്പിറ്റലിലെ അസ്‌തോരോഗ വിഭാഗം, സ്‌പോര്‍ട്‌സ് മെഡിസിന്‍ സ്‌പെഷ്യലിസ്റ്റും പ്രശസ്ത താക്കോല്‍ദ്വാര ശസ്ത്രക്രിയ വിദഗ്ദ്ധനുമായ ഡോ പ്രവീണ്‍ ആണ് ഇടുപ് സന്ധി തുറക്കാതെ കീഹോള്‍ വഴി ബിയോപ്‌സി എടുക്കാമെന്ന് നിര്‍ദ്ദേശിച്ചത്.
കേരളത്തില്‍ തന്നെ വളരെ വിരളമായി ചെയ്യുന്ന ശസ്ത്രക്രിയാ രീതിയാണ് ഹിപ് ആര്‍ത്രോസ്‌കോപ്പി. പത്തനംതിട്ടയും സമീപ ജില്ലകളിലും ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഇടുപ് സന്ധികളുടെ നൂനതനമായ റീജനറേറ്റീവ് തെറാപ്പി അടുത്ത പടിയായി തുടങ്ങാന്‍ ആണ് പ്ലാന്‍ . ഈ സൗകര്യം ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലഭ്യമാണ് .
കൈ മുട്ടിനെ ബാധിക്കുന്ന ടെന്നീസ് എല്‍ബോക്കു മധ്യതിരുവി താങ്കൂറില്‍ ആദ്യമായി താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്ത ഡോ പ്രവീണ്‍ കൂടാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അസ്ഥിരോഗ വിഭാഗം തലവനായിരുന്ന പ്രൊഫസര്‍ ഡോ സജീദ് ഹുസൈന്‍, ഡോ ഇബാദ് ഷാ, ഡോ ആര്‍ റിജു എന്നീ മൂന്നു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും എല്ലാവിധ സജീകരണങ്ങളോടും കൂടിയ ലൈഫ് ലൈന്‍ അസ്ഥിരോഗ വിഭാഗത്തില്‍ ലഭ്യമാണ്.
Your comment?