അടൂരിലെ ലാല്‍സ് റസിഡന്‍സി, ഒലീവ് ഹോട്ടല്‍,അല്‍ഫറൂജ് ഹോട്ടല്‍,ഓലപ്പന്തല്‍,മാമന്റെ ചായക്കട എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു
അടൂര്‍: നഗരസഭ പരിധിയിലെ ഏഴ് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ അടൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തു. നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ലാല്‍സ് റസിഡന്‍സി, ഒലീവ് ഹോട്ടല്‍,അല്‍ഫറൂജ് ഹോട്ടല്‍, ഓലപ്പന്തല്‍,മാമന്റെ ചായക്കട എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പഴകിയ മാംസം,എണ്ണ,ഉച്ച ഊണിന് ഉപയോഗിക്കുന്ന വിധ തരം കറികള്‍ എന്നിവയാണ് പിടികൂടിയത്. പല ഭക്ഷണങ്ങളും അടച്ചു വയ്ക്കാതെയും പ്ലാറ്റിക് കവറുകളിലുമാണ് വച്ചിരുന്നതെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ അടൂര്‍ നഗരസഭ ആരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജന്‍ വി.പി.അജിത്ത് പറഞ്ഞു. മൊത്തം 10 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടലുകള്‍ക്ക് പിഴയീടാക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ എച്ച്.ഐമാരായ അനീഷാ, കവിത, മിനി,ആരോഗ്യ വകുപ്പ് ജീവനക്കാരായ സജീവ് അനില്‍കുമാര്‍, എന്‍.അഖില്‍ എന്നിവര്‍ പരിരോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കും. പഴകിയ ഭക്ഷണം വില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും അടൂര്‍ നഗരസഭ ആരോഗ്യ സ്റ്റാഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റോണി പാണം തുണ്ടില്‍ പറഞ്ഞു
Your comment?