പെണ്‍കരുത്തില്‍ ഇനി അടൂര്‍ നഗരസഭ : ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ് :വൈസ് ചെയര്‍പേഴ്സണ്‍ രാജി ചെറിയാന്
അടൂര്‍: നഗരസഭയുടെ ചെയര്പേഴ്നാണായി സി.പി.എം. പ്രതിനിധി ദിവ്യ റെജി മുഹമ്മദും വൈസ് ചെയര്‍പേഴ്സണായി സി.പി.ഐയുടെ പ്രതിനിധി രാജി ചെറിയാനും തിരഞ്ഞെടുക്കപെട്ടു. തിങ്കളാഴ്ച രാവിലെ11-ന് അടൂര്‍ ആര് ഡി. ഒയും നഗരസഭ തിരഞ്ഞെടുപ്പ് വരണാധികാരിയുമായിരുന്ന എ.തുളസീധരന്‍ പിള്ളയുടെ അധ്യക്ഷതയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ചെയര്മാന് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ ദിവ്യാ റെജി മുഹമ്മദിന് 16 വോട്ടുകള്‍ ലഭിച്ചു.
ദിവ്യയ്ക്ക് എതിരായി മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ശശികുമാറിന് 11 വോട്ടുകളാണ് ലഭിച്ചത്. ദിവ്യയുടെ പേര് മുന്‍ നഗരസഭ ചെയര്മാന് ഡി.സജി നിര്‍ദേശിച്ചു. കൗണ്‍സിലര്‍ എം.അലാവുദ്ദീന്‍ പിന്താങ്ങി. ഉച്ചയ്ക്കു ശേഷം നടന്ന വൈസ് ചെയര്‍പേഴ്സണ്‍ തിരെഞ്ഞെടുപ്പില്‍ രാജി ചെറിയാന് 16 വോട്ടുകള്‍ ലഭിച്ചു. എതിരായി മത്സരിച്ച യു.ഡി.എഫിലെ ബിന്ദു കുമാരിക്ക് 11 വോട്ടും ലഭിച്ചു.ബി.ജെ.പി. കൗണ്‍സിലര്‍ ശ്രീജാ.ആര്. നായര്‍ ബാലറ്റ് കൈപ്പറ്റാതെ രണ്ടു തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു.ചെയര്‍ പേഴ്സണായി തിരഞ്ഞടുക്കപ്പെട്ട ദിവ്യ റെജി മുഹമ്മദിനും വൈസ് ചെയര്‍ പേഴ്സണായ രാജിചെറിയാനും എല്‍ഡിഎഫ് നേതൃത്വത്തില്‍ സ്വീകരണം നല്കി.
Your comment?