രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ശക്തമായ ആശങ്കയുണ്ടന്ന് ഡോ. ശശി തരൂര്‍
അടൂര്‍: ഹിന്ദുത്വത്തിന്റെ പേരില്‍ രാജ്യത്തെ എങ്ങനെ നയിക്കാന്‍ കഴിയുമെന്നും ഹിന്ദു രാഷ്ട്രവും ഹിന്ദി രാഷ്ട്രവും തുടങ്ങിയ വാദഗതികള്‍ ഉയരുന്ന രാജ്യത്തിന്റെ ഭാവിയെ കുറിച്ച് ശക്തമായ ആശങ്കയുണ്ടന്ന് ഡോ. ശശി തരൂര്‍ പറഞ്ഞു. പി.രാജന്‍ പിള്ള ഫൗണ്ടേഷന്‍ ഗദ്ദിക ചാരിറ്റബിള്‍& കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തിങ്ക് ഇന്ത്യ താങ്ക് ടുമാറോ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വത്തിന്റെ പേരില്‍ രാജ്യ തത്ത നയിക്കാന്‍ കഴിയുക എന്നത് എതിര്‍ക്കപ്പെടണം. എതിര്‍ക്കുക എന്നാല്‍ കൂട്ടായ രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കുക എന്നാണ്.
പാര്‍ലമെന്റില്‍ പ്രതിപക്ഷം ഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സമയമാണ്. നാളെയെ കുറിച്ച് ചിന്തിക്കാതെ ചരിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്ത് സമയം കളയുകയാണ്. വികസനം, തൊഴിലില്ലായ്മ എന്നിവയെ കുറിച്ച് ചിന്തിക്കണം പരിഹാരം കാണണം.
ഹര്‍ത്താലുകകള്‍ വികസനത്തെ പിന്നോട്ടടിക്കുന്നു. ഉമ്മന്‍ ചാണ്ടി ആദ്യം മുഖ്യമന്ത്രിയായപ്പോള്‍ ബി.എം ഡബ്‌ളിയു കാര്‍ കമ്പനി കേരളത്തില്‍ സ്ഥാപിക്കാന്‍ ആ കമ്പനി തീരുമാനിച്ചു. പിന്നീട് ഇതര സംസ്ഥാനത്തേക്ക് അത് പോയത് ഇവിടത്തെ ഹര്‍ത്താല്‍ കാരണമാണ്.
ഹര്‍ത്താലിനെപറ്റിയുള്ള തന്റെ 14 വര്‍ഷം മുന്‍പുള്ള നിലപാടിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഇപ്പോള്‍ വന്നതില്‍ സന്തോഷമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ ഉണ്ടങ്കിലും ബിസിനസ് ആത്മഹത്യ കേരളത്തിലാണന്നും അദ്ദേഹം പറഞ്ഞു.
വാഴുവേലില്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ഓഫീസ് ഉദ്ഘാടനം ആന്റോ ആന്റെണി എം.പിയും , ലൈബ്രറി ഉദ്ഘാടനം ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രോപൊലീത്തയും, കാരുണ്യം ചികിത്സാ പദ്ധതി ഡി.സി.സി പ്രസിഡന്റ് പ്രൊഫ: സതീഷ് കൊച്ചു പറമ്പിലും, ഫോട്ടോ അനാശ്ചാദനം . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരീനാഥനും നിര്‍വ്വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ പി. മോഹന്‍ രാജ്, ബാബു ജോര്‍ജ് , കെ.പി.സി.സി നയരൂപീകരണ സമിതി അദ്ധ്യക്ഷന്‍ ജെ എസ് അടൂര്‍ , ജയന്‍.ബി. തെങ്ങമം , ജി പ്രിയ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പി.രാജന്‍ പിള്ള സാമൂഹ്യ സേവന പുരസ്‌കാരം ഡോ. പുനലൂര്‍ സോമരാജന് ശശി തരൂര്‍ സമ്മാനിച്ചു.
Your comment?