കേരളത്തില്‍ ജനങ്ങളുടെ ‘നടുവൊടിക്കും’ ബഡ്ജറ്റ്
തിരുവനന്തപുരം: ജനകീയ ബജറ്റ് എന്ന ആമുഖത്തോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ജനജീവിതം ദുസഹമാക്കുന്നതായിരിക്കുമെന്ന് ഉറപ്പായി. മദ്യത്തിനും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. സാമൂഹിക ക്ഷേമപെന്‍ഷനുകള്‍ക്ക് വര്‍ധനവുണ്ടാകില്ല.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഇന്ധന-മദ്യ വില കൂടും. വിദേശ മദ്യങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ ന്യായ വില കൂട്ടിയിട്ടുണ്ട്. 20 ശതമാനമാണ് ഭൂമിയുടെ ന്യായ വില വര്‍ധിപ്പിച്ചത്. ഫല്‍റ്റുകളുടെ മുദ്ര വില കൂട്ടി.
മോട്ടോര്‍ വാഹന നികുതി കൂട്ടി. മോട്ടോര്‍ രണ്ടുശതമാനമാണ് വര്‍ധനവ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി സാധാരണ വാഹനങ്ങളെ പോലെ 5 % ആക്കി കുറച്ചു. ഫാന്‍സി നമ്പര്‍ സെറ്റുകള്‍ കൂട്ടുമെന്നും ധനമന്ത്രി അറിയിച്ചു. കോണ്‍ട്രാക്റ്റ്, സ്റ്റേജ് കാരിയര്‍ വാഹനങ്ങളുടെ നികുതി 10% ആയി കുറച്ചു.
പുതിയതായി വാങ്ങുന്ന രണ്ടു ലക്ഷം വില വരുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റ തവണ നികുതിയില്‍ രണ്ടു ശതമാനം വര്‍ദ്ധന വരുത്തി. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. പുതുതായി വാങ്ങന്ന മോട്ടോര്‍ കാറുകളുടെയും പ്രൈവറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളുടെയും നിരക്ക് താഴെ.
5 ലക്ഷം വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 1 ശതമാനം
5-15 ലക്ഷം : 2 ശതമാനം നികുതി വര്‍ധനവ്
15-20 ലക്ഷം :1 ശമാനം നികുതി വര്‍ധനവ്
20 -30 ലക്ഷം : 1 ശതമാനം വര്‍ധനവ്
30 ലക്ഷത്തിന് മുകളില്‍ 1 ശതമാനം വര്‍ധനവ്.
ഇതിലൂടെ 340 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് എന്നിവയ്ക്ക് നിലവില്‍ വാഹന വിലയുടെ 6% മുതല്‍ 20% വരെയുള്ള തുകയാണ് ഒറ്റത്തവണ നികുതി വാങ്ങിയിരുന്നത്. ഇത് 5% ആയി കുറച്ചു. ഇത് കൂടാതെ മറ്റ് വിവിധ ഇനങ്ങളിലും വില വര്‍ധിക്കും.
ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി കൊണ്ട് വരുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. അത് വഴി പ്രതീക്ഷിക്കുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി അധിക വരുമാനമാണ്. വാണിജ്യ വ്യവസായിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തീരുവ ഏര്‍പ്പെടുത്തും. അതേസമയം സംസ്ഥാന ബജറ്റില്‍ സാമൂഹ്യക്ഷേമ പെന്‍ഷനില്‍ വര്‍ധനവില്ല. പെന്‍ഷനില്‍ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല.
കേരളം വളര്‍ച്ചയുടെ പാതയിലാണെന്നും ആഭ്യന്തര ഉല്‍പാദനം കൂടിയതായും ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും കുറവ് വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. വിലക്കയറ്റം നേരിടാനുള്ള വിപണി ഇടപെടലിനായി 2000 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പറഞ്ഞു. റബ്ബര്‍ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിയാക്കി വര്‍ധിപ്പിച്ചു. മെയ്ക് ഇന്‍ കേരളക്കായി ഈ വര്‍ഷം 100 കോടി മാറ്റിവെച്ചു. വിഴിഞ്ഞത്ത് വ്യാവസായിക ഇടനാഴിക്ക് സംസ്ഥാന ബജറ്റില്‍ 1000 കോടി വകയിരുത്തി.
Your comment?