5:32 pm - Tuesday November 24, 8905

‘അടൂരിലെ മതില്‍ ഇങ്ങനെയും പിടിച്ച് കെട്ടാം’

Editor

അടൂര്‍: കോടതിയോട് ചേര്‍ന്നുള്ള റവന്യു ടവറിന്റെ മതിലിന്റെ ഭാഗം ഏതു നിമിഷവും താഴെ വീഴുന്ന സാഹചര്യമാണ്. എന്നാല്‍ റവന്യു ടവര്‍ അധികൃതരുടെ നടപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. താഴെ വീഴാറായ മതില്‍ കയറു വച്ച് കെട്ടി നിര്‍ത്തിയതാണ് വിവാദത്തിന് കാരണം. ഏതു നിമിഷവും മതില്‍ താഴെ വീഴാവുന്ന അവസ്ഥയിലായാണ്.

കോടതിയിലും റവന്യു ടവറിലും വരുന്ന നിരവധി ആളുകളും വാഹനങ്ങളും ഇളകി നില്‍ക്കുന്ന മതിലിന് സമീപത്തുകൂടി കടന്നുപോകുന്നുണ്ട്. കയര്‍ പൊട്ടിയാല്‍ ഏതു നിമിഷവും മതില്‍ നിലംപൊത്തുമെന്ന് ഉറപ്പാണ്. ഈ അപകടാവസ്ഥ ശ്രദ്ധിയില്‍പ്പെട്ടിട്ടും കയര്‍ വച്ച് പ്രശ്‌നം പരിഹരിക്കാന്‍ മനസുകാട്ടിയ ടവര്‍ അധികൃതരുടെ ബുദ്ധിയെ നാട്ടുകാര്‍ പ്രശംസിക്കുകയാണ് ഇപ്പോള്‍. അടുത്തിടെ ടവറിന്റെ പെയിന്റിംങ് നടത്തിയപ്പോഴും മതില്‍ നന്നാക്കാന്‍ ശ്രമം നടത്തിയില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ജില്ലാ കലക്ടറേറ്റിലെ കമ്പ്യൂട്ടറില്‍ നിന്ന് രഹസ്യരേഖ ചോര്‍ന്നത് ചില്ലറക്കാര്യമല്ല: അന്വേഷണം നേര്‍വഴിക്ക് നടന്നാല്‍ നേതാക്കള്‍ കുടുങ്ങും

ലഹരിക്കെതിരെ ഫുട്ബോള്‍ ലഹരിയുമായി ബോചെയും മറഡോണയും കാസര്‍ഗോഡിന്റെ മണ്ണില്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ